കോട്ടയം: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി പോലീസിന്റെ പിടിയിലായി. പുതുപ്പള്ളി ചാലുങ്കൽപടി ഭാഗത്ത് ഇഞ്ചക്കാട്ട് കുന്നേൽ വീട്ടിൽ കലേബ് എസ് (22), വിജയപുരം മാങ്ങാനം ഭാഗത്ത് പള്ളിക്കുന്നേൽ വീട്ടിൽ കുഞ്ഞുണ്ണി എന്ന് വിളിക്കുന്ന അശ്വിൻ സാബു (23) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി കൈപ്പനാട്ട് പടി ഭാഗത്ത് വച്ച് പുതുപ്പള്ളി സ്വദേശിയായ യുവാവിനെയും ഇയാളുടെ സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവ് സ്ഥിരമായി ബൈക്ക് വയ്ക്കുന്ന സ്ഥലത്ത് വച്ച് കലേബും സംഘവും ബഹളം ഉണ്ടാക്കിയത് യുവാവും സുഹൃത്തും ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ സംഘം ചേർന്ന് യുവാവിനെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും, പെപ്പർ സ്പ്രേ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അനന്തു ബിനു, അഖിൽ കുമാർ എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്കുവേണ്ടി ജില്ലാപോലിസ് മേധാവി ഷാഹുല്‍ ഹമീദ് എ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇരുവരെയും പിടികൂടുകയായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ മാരായ നെൽസൺ, ജിജി ലൂക്കോസ്, എസ്.സി.പി.ഓ പ്രതീഷ് രാജ് , സി.പി.ഓ മാരായ അജേഷ് ജോസഫ് ,അജിത് കെ.വി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Related Articles
മണർകാട് പള്ളിയിലെ പെരുന്നാൾ പ്രാദേശികാവധി പ്രഖ്യാപിച്ചു.
പ്രാദേശികാവധിമണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ ആറിന് മണർകാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അന്നേ ദിവസം നടത്താൻ നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ല.
ചാന്നാനിക്കാട് അജ്ഞാത മൃതദേഹം.
ചാന്നാനിക്കാട് കൂവപ്പറമ്പ് ഭാഗത്തുള്ള റെയിൽവേ പാലത്തിന്റെ കൈവരിയിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങി ഉദ്ദേശം 58 വയസ്സ് പ്രായം തോന്നിക്കുന്ന ഊരും പേരും തിരിച്ചറിയാത്ത ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചിങ്ങവനം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.അടയാള വിവരങ്ങൾ: 172 cm ഉയരം, ഇരുനിറം, തടിച്ച ശരീരം ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിങ്ങവനം സ്റ്റേഷനിലെ 0481 2430587, 9497980314 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
കൊലപാതകശ്രമം: മധ്യവയസ്കൻ അറസ്റ്റിൽ.
അയർക്കുന്നം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് അരീപറമ്പ് ഭാഗത്ത് തലച്ചിറവയലിൽ വീട്ടിൽ ( അയർക്കുന്നം ഭാഗത്ത് വാടകയ്ക്ക് താമസം ) ജോസ് എ.എം (56) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2:30 മണിയോടുകൂടി അയർക്കുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് കൂരോപ്പട സ്വദേശിയായ യുവാവിനെ ഇയാൾ കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബസ്റ്റാൻഡിൽ വച്ച് ഇയാൾ യുവാവിനെ ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തതിലുള്ള Read More…