ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. നമുക്ക് വേണ്ടിയും സമൂഹത്തിനും വേണ്ടിയുമുള്ള യോഗ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ശാരീരികവും മാനസികവും ആത്മീയവുമായ പരിശീലനമാണ് യോഗ. ഇത് വെറുമൊരു വ്യായാമമുറ മാത്രമല്ല മറിച്ച് ഗൗരവമേറിയ രോഗലക്ഷണങ്ങളെ ലഘൂകരിക്കുന്നത് മുതല്‍ ശാരീരിക സൗഖ്യം വര്‍ദ്ധിപ്പിച്ച് ആരോഗ്യം നിലനിര്‍ത്തുന്നതിനുവരെ ഏറെ സഹായകമാണ് യോഗ. പ്രായഭേദമന്യേ ഏവര്‍ക്കും ഇത് അഭ്യസിക്കാവുന്ന ഒന്നാണ്. സംസ്‌കൃതത്തില്‍ നിന്നുമാണ് യോഗ എന്ന വാക്ക് ഉത്ഭവിച്ചത്. ശരീരത്തിന്റെയും ബോധത്തിന്റെയും ഐക്യത്തെ പ്രതീപ്പെടുത്തുക അല്ലെങ്കില്‍ ഒന്നിക്കുക എന്താണ് ഈ വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
