ഏറ്റുമാനൂർ: ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യകർഷക സംഗമവും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് എ.എം ബിന്നു അധ്യക്ഷത വഹിച്ചു. ജെയിംസ് കുര്യൻ ആശംസകൾ അർപ്പിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ കവിത ലാലു, ഷാജിമോൻ കെ.കെ, അന്നമ്മ മാണി, ആൻസ് വർഗീസ്, മേഘല ജോസഫ്, കോട്ടയം ഫിഷറീസ് ഓഫീസർ ഐശ്വര്യ സലി, കീർത്തന പി.കെ, Read More…
കോട്ടയം : ലോക സംഗീത ദിനത്തോട് അനുബന്ധിച്ചു തത്വമസി സംഗീതയുടെ ആഭിമുഖ്യത്തിൽ കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയ കരോക്കെ ഗാനമേളയിൽ സ്ത്രീകളുടെ വിഭാഗത്തിൽ കുമരകം സ്വദേശിനിയും, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മേഘല ജോസഫ് ഒന്നാം സമ്മാനം നേടി ക്യാഷ് പ്രൈസിനു അർഹയായി. കോട്ടയം മ്യൂസിക് ബീറ്റ്സിന്റെ ഗായിക കൂടിയായ മേഘല ജോസഫ് കുമരകം വാർഡ് 8 കരിയിൽ സ്വദേശിനിയാണ്.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ജൂണിൽ നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുകയാണ്. വോട്ടർ പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തീയ്യതി 01.01.2024 ആണ്. 1994 ലെ കേരളപഞ്ചായത്ത് രാജ് ആക്ടിലെ 22(2)(ബി) വകുപ്പും 1994 സമ്മതിദായകരുടെ രജിസ്ട്രേഷൻ ചട്ടങ്ങളിലെ 7 മുതൽ 22 വരെയുളള ചട്ടങ്ങളും പ്രകാരമാണ് സംക്ഷിപ്ത പുതുക്കൽ നടത്തുന്നത്. *വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സമയക്രമം*• ജൂൺ 6 – കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ• ജൂൺ Read More…