കുമരകം : കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ ഭാഗമായി ഇനി യാത്രകളിൽ പ്ലാസ്റ്റിക് വേണ്ട എന്ന ആശയവും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ സന്ദേശവും ഉയർത്തിയും ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ റിസോഴ്സ് പേഴ്സണുമായ ധന്യ സാബു വൃക്ഷതൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ പത്മകുമാർ, ഉത്തരവാദിത്ത ടൂറിസം ജില്ല കോഡിനേറ്റർ ഭഗത് സിംഗ്,സ്ത്രീ സൗഹാർദ്ദ വിനോദസഞ്ചാര പദ്ധതിയുടെ സംസ്ഥാനതല റിസോഴ്സ് പേഴ്സണും ഗ്രാസ് റൂട്ട് ജേർണി എന്ന ടൂർ കമ്പനിയുടെ സ്ഥാപക അമ്പിളി സോമൻ തുടങ്ങിയവർ പങ്കെടുത്തു.
Related Articles
ഇടയാഴം സംഗീത ബാഡ്മിന്റണിന് കിരീടം
കുമരകം : മൂൺസ്റ്റാർ ബാഡ്മിന്റൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇടയാഴം സംഗീത ബാഡ്മിന്റൺ ടീമിന്റെ റാവു – അഭിലാഷ് സഖ്യത്തിന് കിരീടം. ഫൈനലിൽ അനന്തു കൊച്ചുമോൻ – അരുൺ വാവ സഖ്യത്തിന്റെ കുമരകം റാക്കറ്റേഴ്സിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇടയാഴം സംഗീത വിജയികളായത്. ഇടയാഴം സംഗീതയുടെ തന്നെ രെജീഷ് & മഞ്ചേഷ് പങ്കെടുത്ത ടീമിനാണ് മൂന്നാം സ്ഥാനം. പ്ലേയർ ഓഫ് ദി ടൂർണമെന്റായി കുമരകം റാക്കറ്റേഴ്സ് താരം അനന്തു കൊച്ചുമോനെ തിരഞ്ഞെടുത്തു. ടൂർണമെന്റിൽ ഒന്നാം Read More…
അപകടക്കെണിയായ റോഡിലെ കുഴി പ്രതിഷേധാർത്ഥം നാട്ടുകാരുടെ നേതൃത്വത്തിൽ നികത്തി
കുമരകം : കുമരകം ചൂളഭാഗം റോഡിൽ ചെത്തിക്കുന്നേൽ ഭാഗത്ത് അപകടക്കെണിയായിരുന്ന റോഡിലെ കുഴി നാട്ടുകാരായ മൂവർ സംഘത്തിന്റെ നേതൃത്വത്തിൽ നികത്തി. കുമരകം പഞ്ചായത്തിലെ 16ആം വാർഡിലെ ചെത്തിക്കുന്നേൽ കരിപ്പള്ളി റോഡിന്റെ പ്രവേശന ഭാഗത്ത് വർഷങ്ങളായി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കുഴികളാണ് നാട്ടുകാരായ ബിനീഷ് പള്ളിക്കൂടം പറമ്പിൽ, ബോസ് ചെന്നങ്കരിച്ചിറ, അരുൺ ഈഴാംകാട് എന്നിവർ ചേർന്ന് കോൺക്രീറ്റ് ചെയ്ത് നികത്തിയത്. കഴിഞ്ഞ ദിവസം സമീപത്തുള്ള പോക്കറ്റ് റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോണ്ക്രീറ്റ് ചെയ്തതിന്റെഭാഗമായി കുഴികൾ ഭാഗികമായി അടച്ചിരുന്നെങ്കിലും പ്രതിഷേധാർത്ഥം, Read More…
സ്റ്റുഡന്റസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം ഇന്ന്
കോട്ടയം : 2024-25 വർഷത്തെ സ്റ്റുഡന്റസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ചൊവ്വ (ജൂൺ 11 ) വൈകിട്ട് മൂന്നുമണിക്ക് കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ചേരും. എല്ലാ സ്റ്റുഡന്റസ് അസോസിയേഷനിൽനിന്നും ഓരോ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്നു കോട്ടയം ആർ.ടി.ഒ. അറിയിച്ചു.