Kerala News

വയനാട്ടിൽ മൂന്ന് ഏക്കർ സ്ഥലം വ്യാപാരി വ്യവസായി ഏകോപന സമിതി സൗജന്യമായി നൽകും

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിനായി വയനാട്ടിൽ മൂന്ന് ഏക്കർ സ്ഥലം നൽകുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

സ്ഥാപനവും തൊഴിലും നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കും.

ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിന് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ആവശ്യപ്പെട്ടു.

തൊഴിലും വരുമാനവും നഷ്ടപ്പെട്ട വ്യാപാരികളുടെയും വീടും സ്വത്തും നഷ്ടപ്പെട്ടരുടെയും കടങ്ങൾ എഴുതിത്തള്ളാൻ സർക്കാർ തയ്യാറാകണം.

ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവർക്ക് അടിയന്തര സാമ്പത്തികസഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *