മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയെ ഒന്നാമതെത്തിക്കാൻ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ചേർന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിൽ ധാരണയായി. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗം ജില്ലാ ആസൂത്രണസമിതി അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ 2023-2024 വർഷത്തെ പ്രവർത്തനാവലോകനവും നടന്നു. ഹരിത കർമ്മസേനയുടെ പ്രവർത്തനം, തദ്ദേശ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഹരിത മിത്രം ആപ്ലിക്കേഷന്റെ ഉപയോഗം തുടങ്ങിയ വിവിധ ഘടകങ്ങൾ അധികരിച്ചുള്ള വിലയിരുത്തലിൽ ഗ്രാമപഞ്ചായത്തുകളിൽ അയ്മനവും നഗരസഭകളിൽ ചങ്ങനാശ്ശേരിയും ഒന്നാം സ്ഥാനത്തെത്തി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ്, ശുചിത്വമിഷൻ കോർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ക്യാമ്പയിൻ കോർഡിനേറ്റർ ടി.പി. ശ്രീശങ്കർ എന്നിവർ അവതരണം നടത്തി. ക്യാമ്പയിൻ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിനായി ചൊവ്വ, ബുധൻ( ജൂലൈ 9, 10) ദിവസങ്ങളിൽ നഗരസഭകളിലെ ഉദ്യോഗസ്ഥർക്കും റിസോഴ്സ് പേഴ്സൺമാർക്കും ചൈതന്യ പാസ്റ്റർ സെന്ററിൽശിൽപശാല സംഘടപ്പിക്കും. ബ്ലോക്കുതല ഉദ്യോഗസ്ഥർക്കും റിസോഴ്സ് പേഴ്സൺമാർക്കുമുള്ള ശിൽപശാല ജൂലൈ 11,12 തീയതികളിൽ നടക്കും. കുടുംബശ്രീ, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ കില തുടങ്ങിയ വിവിധ ഏജൻസികളിലെ ചുമതലക്കാരും ഉദ്യോഗസ്ഥരും റിസോഴ്സ് പേഴ്സൺ മാരും പങ്കെടുക്കും. തുടർന്ന് ബ്ലോക്ക് തലത്തിലും നഗരസഭാ തലത്തിലും പ്രത്യേകം ശിൽപശാലകൾ നടത്തും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയും തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റു മായ അജയൻ കെ മേനോൻ, പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗ്ഗീസ്, എ.ഡി.സി. ജനറൽ ജി. അനീസ്, അസിസ്റ്റന്റ് ഡയറക്ടർ സി.ആർ. പ്രസാദ്, കിലാ ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, കെ.എസ്.ഡബ്ല്യു.എം.പി, ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ റീനു ചെറിയാൻ, ഐ.കെ.എം. ജില്ലാ ടെക്നിക്കൽ ഓഫീസർ അനീഷ്യ, കില റിസോഴ്സ് പേഴ്സൺ സുനി പി. മാത്യു, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ജയകൃഷ്ണൻ, പ്രോഗ്രാം ഓഫീസർ നോബിൾ ജോസ് എന്നിവർ പങ്കെടുത്തു.ഫോട്ടോ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
Related Articles
മഴ ശമിച്ചിട്ടും ദുരിതം ഒഴിയുന്നില്ല, തിരുവാർപ്പിലും അയ്മനത്തും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കുമരകം : ഇന്നലെ ജില്ലയിൽ ശക്തമായ മഴ പെയ്തില്ലെങ്കിലും പിടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് കുറഞ്ഞില്ല. തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പുക്കര തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരുകയാണുണ്ടായത്. പല വീടുകളിലും വെള്ളം കയറി, ഗ്രാമീണ വഴികൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. തിരുവാർപ്പിലും അയ്മനത്തും ഇന്നലേയും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. തിരുവാർപ്പ് മാധവശ്ശേരി കോളനിയിൽ വെള്ളം കയറിയ വീടുകളിലെ ദുരിത ബാധിതർക്കായി തിരുവാർപ്പ് ഗവ: യുപി സ്കൂളിൽ കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിരുന്നു. Read More…
സ്വാതി സുനിലിന് ഇരട്ട സ്വർണ്ണം
ആലപ്പുഴയിൽ വച്ച് നടന്ന കോ ഇൻ ചി അക്കാദമിയുടെ കരാട്ടെ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 40 കിലോ വിഭാഗത്തിൽ സ്വാതി സുനിലിന് കുമിറ്റിയിലും കത്തയിലും ഗോൾഡ് മെഡൽ ലഭിച്ചു. കുമരകം ആറ്റു ചിറയിൽ സുനിലിന്റെയും രജനിയുടെയും മകളാണ് സ്വാതി സുനിൽ. സൗത്ത് ഇന്ത്യ ചാമ്പ്യൻഷിപ്പിലും സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും ഡിസ്ട്രിക്ട് ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ സ്വാതി നേടിയിട്ടുണ്ട്. കരാട്ടയിൽ 9 വർഷമായി പരിശീലനം നേടി വരുന്നു ബ്ലാക്ക് ബെൽറ്റിൽ സെക്കൻഡ് ഡിഗ്രി നേടിയ സ്വാതി വൈക്കം ഗവൺമെന്റ് ഗേൾസ് സ്കൂളിലെ Read More…
മലയാളം അധ്യാപക ഒഴിവ് ; അഭിമുഖം ജൂൺ 13ന്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വെളളൂരിൽ പ്രവർത്തിച്ചു വരുന്ന പാമ്പാടി ഗവ : ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട്ടൈം മലയാളം അദ്ധ്യാപകന്റെ ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനായി ജൂൺ 13ന് രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് അഭിമുഖം നടത്തും. മലയാളത്തിൽ ബിരുദവും, ബി.എഡ് ( കെടെറ്റ്-കാറ്റഗറി 3) ആണ് യോഗ്യത. ഫോൺ 0481-2507556, 9400006469