സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ജൂണിൽ നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുകയാണ്. വോട്ടർ പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തീയ്യതി 01.01.2024 ആണ്. 1994 ലെ കേരളപഞ്ചായത്ത് രാജ് ആക്ടിലെ 22(2)(ബി) വകുപ്പും 1994 സമ്മതിദായകരുടെ രജിസ്ട്രേഷൻ ചട്ടങ്ങളിലെ 7 മുതൽ 22 വരെയുളള ചട്ടങ്ങളും പ്രകാരമാണ് സംക്ഷിപ്ത പുതുക്കൽ നടത്തുന്നത്. *വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സമയക്രമം*• ജൂൺ 6 – കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ• ജൂൺ 6-21 – പേര് ചേർക്കാം (2024 ജനുവരി 1 ന് 18 വയസ്സ് തികഞ്ഞവർക്ക്)• ജൂൺ 13-29 – ഹിയറിങ്ങ് (ഹിയറിങ്ങിന് അപേക്ഷകൻ നേരിട്ട് ഹാജരാകണം)• ജൂലൈ 1 – അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ്https: //www.sec.kerala.gov.in
