ചിങ്ങവനം: പോക്സോ കേസിൽ യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം വാഴച്ചിറ ഭാഗത്ത് വാഴച്ചിറ കിഴക്കേപറമ്പ് വീട്ടിൽ മഞ്ജു വി.തോമസ് (46), ആലപ്പുഴ രാമങ്കരി ഭാഗത്ത് മാമ്പഴംതോട്ടിൽ വീട്ടിൽ സനോ.എം.തോമസ് (41) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയെ പീഡിപ്പിക്കുന്നതിന് ഇയാൾക്ക് സഹായം ചെയ്തുകൊടുത്ത കേസിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്. ആർ, എ.എസ്.ഐ ആസിയ, സി.പി.ഓ മാരായ രാജേഷ്, പ്രകാശ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു.
Related Articles
കുമരകത്ത് എക്സൈസിന്റെ കഞ്ചാവ് വേട്ടയിൽ പിടിയിലായവർ കഞ്ചാവ് വിതരണത്തിലെ പ്രധാനികൾ
കുമരകം : ഇന്നലെ ബാങ്ക്പടിയിൽ നിന്ന് നാലു കിലോ കഞ്ചാവുമായി പിടിയിലായ യുവാക്കൾ അന്യ സംസ്ഥാനത്തു നിന്നും ട്രയിൻ മാർഗം കഞ്ചാവ് കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്നവരിൽ പ്രധാനികളാണെന്ന് തെളിഞ്ഞു. ഒറീസയിൽ നിന്നും വില്പനയ്ക്ക് കൊണ്ടു വന്നതാണ് പിടികൂടിയ കഞ്ചാവെന്ന് എക്സെെസ് അധികൃതർ പറഞ്ഞു. കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശി റഹ്മത്ത് മൻസിൽ സലാഹുദ്ദീൻ ( 29 ) പാലക്കാട് ആലത്തൂർ ഉളികുത്താം പാടം സ്വദേശി പകുതി പറമ്പിൽ ഷാനവാസ് (18) എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് Read More…
കുമരകത്ത് ചുഴലികാറ്റ് ; നിയന്ത്രണം നഷ്ടപെട്ട ഓട്ടോ പാടത്തേക്ക് മറിഞ്ഞു
കുമരകം: കുമരകം രണ്ടാം കലുങ്കിന് സമീപം ഉണ്ടായ ചുഴലി കാറ്റിൽ നിയന്ത്രണം നഷ്ടപെട്ട ഓട്ടോ സമീപത്തെ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഇന്നലെ (26/06/24 ബുധൻ) വൈകുന്നേരം 6.30 ഓടെയായിരുന്നു ചുഴലികാറ്റ്. ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ടു ഇരുചക്ര വാഹനങ്ങളും റോഡിലേക്ക് മറിഞ്ഞുവീണു.
ഇടയാഴം സംഗീത ബാഡ്മിന്റണിന് കിരീടം
കുമരകം : മൂൺസ്റ്റാർ ബാഡ്മിന്റൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇടയാഴം സംഗീത ബാഡ്മിന്റൺ ടീമിന്റെ റാവു – അഭിലാഷ് സഖ്യത്തിന് കിരീടം. ഫൈനലിൽ അനന്തു കൊച്ചുമോൻ – അരുൺ വാവ സഖ്യത്തിന്റെ കുമരകം റാക്കറ്റേഴ്സിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇടയാഴം സംഗീത വിജയികളായത്. ഇടയാഴം സംഗീതയുടെ തന്നെ രെജീഷ് & മഞ്ചേഷ് പങ്കെടുത്ത ടീമിനാണ് മൂന്നാം സ്ഥാനം. പ്ലേയർ ഓഫ് ദി ടൂർണമെന്റായി കുമരകം റാക്കറ്റേഴ്സ് താരം അനന്തു കൊച്ചുമോനെ തിരഞ്ഞെടുത്തു. ടൂർണമെന്റിൽ ഒന്നാം Read More…