കുമരകം വലിയ വാഹനങ്ങൾക്ക് നിരോധനം ഉള്ള കോണത്താറ്റു പാലത്തിനു സമീപത്തെ താല്ക്കാലിക റോഡിലൂടെ ചേർത്തല ഭാഗത്തേക്കു പോയ ഇൻഡ്യ ഓയിൽ കോർപറേഷൻ്റെ ലാേറി റോഡിലെ വളവിൽ കുരുങ്ങി. ഗവ:ഹൈസ്കുളിന് മുന്നിലുള്ള വളവിലാണ് ലാേറി കുടുങ്ങിയത്. ഇതോടെ മറ്റു വാഹനങ്ങൾ എല്ലാം വൺവേ തെറ്റിച്ച് ഗുരുമന്ദിരം റോഡിലൂടെ യാത്ര ചെയ്യേണ്ടി വന്നതോടെയാണ് ഗതാഗതക്കുരുക്ക് ഏറിയത്. വളവിൽ കൽക്കഷണങ്ങൾ ഇട്ട് നാട്ടുകാർ ഒരു വിധത്തിൽ ലോറി കടത്തിവിട്ടു. ഇപ്പോൾ ഗതാഗതക്കുരുക്ക് മാറിയിട്ടുണ്ട്. ഗതാഗതം നിയന്ത്രിച്ചു കൊണ്ട് വലിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ട്രാഫിക് നിയന്ത്രിക്കാൻ പോലീസുകാരില്ലെങ്കിൽ ഏതു വലിയ വാഹനവും ഇതിലെ കടന്നുപോകുന്നത് പതിവാണ്.
