Kerala News

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളി അടക്കമുള്ള തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എല്ലാ ഓണാഘോഷങ്ങളും ഒഴിവാക്കി

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവു പ്രകാരം കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ ഈ വര്‍ഷം നടത്താനിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കുന്നതിന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മേയറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗ തീരുമാനപ്രകാരമാണ് കോര്‍പ്പറേഷന്‍തല ഓണാഘോഷം, ഡിവിഷന്‍ തല ഓണാഘോഷം, കുമ്മാട്ടി, പുലിക്കളി ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കുന്നതിന് തീരുമാനിച്ചത്. വയനാട് ദുരന്തത്തില്‍ മരണപെട്ടവര്‍ക്കുള്ള ആദര സൂചകമായി കോര്‍പ്പറേഷന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഓണാഘോഷപരിപാടികളുടെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്ക ണെമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.

                                                             

Leave a Reply

Your email address will not be published. Required fields are marked *