കോട്ടയം : കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. തിരുവാർപ്പ് ഭാഗത്ത് മാധവശേരിൽ വീട്ടിൽ (കുറവിലങ്ങാട് കളത്തൂർ, ഇല്ലിച്ചുവട് ഭാഗത്ത് പാറക്കുന്നേൽ വീട്ടിൽ ഇപ്പോൾ താമസം) വിനീത് എം.വി (22) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കഴിഞ്ഞ കുറെ നാളുകളായി കുറവിലങ്ങാട് സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത് തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമങ്ങളുടെ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Related Articles
കുമ്മായം സംഘത്തിൽ ലോക പരിസ്ഥിതിദിനം ആഘോഷിച്ചു
കുമരകം കുമ്മായ സംഘത്തിൽ വൃക്ഷതെെകൾ നട്ടും പരിസര ശുചീകരണം നടത്തിയും പരിസ്ഥിതി ശുചീകരണം നടത്തി. 16-ാം വാർഡ് മെമ്പർ ആർഷ ബൈജു മാവിൻ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു
മത്സ്യതാെഴിലാളിയുടെ വള്ളത്തിന് നാശനഷ്ടങ്ങൾ വരുത്തിയതായി പരാതി ; സംഭവം കുമരകത്ത്
കുമരകം : വേമ്പനാട്ടുകായലിൽ വല നീട്ടിയതിന് ശേഷം മടങ്ങിവന്ന് വീടിൻ്റെ സമീപെത്തെ കടവിൽ ബന്ധിച്ചിരുന്ന വള്ളം യമഹാ എൻജിൻ ഘടിപ്പിച്ച വള്ളം ഇടിച്ചു തകർത്തതായി പരാതി. കുമരകം പഞ്ചായത്ത് ഒമ്പതാം വാർഡിൽ കൊഞ്ചുമട പാലത്തിന് സമീപത്തെ വേണാട്ടു തുരുത്തിൽച്ചിറ ബാബുവിൻ്റെ വള്ളമാണ് കേടുവരുത്തിയത്. വള്ളത്തിൻ്റെ മുൻവശത്തെ പലക ഇളകിമാറിയതോടെ വള്ളം ഉപയോഗശൂന്യമായി. അട്ടിപ്പീടിക ഭാഗത്തു നിന്നു വരുന്ന മറ്റു മത്സ്യതൊഴിലാളികളുടെ വള്ളത്തിൻ്റെ അമിത വേഗതയാണ് സംഭവത്തിന് പിന്നിലെന്നാണ് ബാബു പറയുന്നത്. യമഹാ എൻജിൻ കാെണ്ട് വള്ളം പ്രവർത്തിപ്പിക്കുന്നതിനാലാണ് Read More…
പഠനോപകരണങ്ങൾ വിതരണം ചെയ്തു
എബിഎം യൂ.പി സ്കൂളിലെ കുട്ടികൾക്ക് സൊസൈറ്റി ഫോർ ടൂറിസം കുമരകം പഠനോപകരണങ്ങൾ നൽകി. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ബി ആനന്ദകുട്ടൻ വിതരണം ചെയ്തു. സ്കൂൾ ഹാളിൽ ചേർന്ന യോഗം കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി ഉത്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഷാനവാസ് ഖാൻ അധ്യക്ഷനായി. സ്കൂൾ ഹെഡ്മിസ്ട്രസ് ടിനിമോൾ, സൊസൈറ്റി ഫോർ ടൂറിസം കോർഡിനേറ്റർ പി.ബി അശോകൻ, താജ് ദക്ഷിണ മേഖല എച്ച്.ആർ.ഡി മാനേജർ മനോജ്, താജ് കുമരകം എച്ച്.ആർ Read More…