സ്കൂട്ടര്‍ യാത്രികന് മരിച്ചെന്ന് ഭയന്ന് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.
ഇന്നലെയാണ് അപകടം സംഭവിച്ചത്
അപകടത്തെത്തുടര്‍ന്ന് റോഡില്‍ ബസ് നിര്‍ത്തിയിട്ടതോടെ നഗരമധ്യത്തില്‍ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കോട്ടയം കല്ലറ ഇടയാഴം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. തിരുനക്ക മൈതാനം ഭാഗത്ത് തിരിയുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തെ തുടര്‍ന്ന് സ്കൂട്ടര്‍ യാത്രക്കാരന് റോഡില്‍ വീണു. സ്കൂട്ടര്‍ ഇടിച്ചു നിരക്കി അല്പ ദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. ഇതോടെ ബസിന്റെ ചക്രങ്ങള്‍ സ്കൂട്ടര്‍ യാത്രക്കാരന്റെ ശരീരത്തില്‍ കയറിയതായി ഭയന്ന് ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്കുമുണ്ടായി. പോലീസ് എത്തിയാണ് വാഹനം നടുറോഡില്‍ നിന്നും നീക്കിയത്. പരുക്കേറ്റ സ്കൂട്ടര്‍ യാത്രികനെ പോലീസ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.