കുമരകം : തെക്കുംകര ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം ; ശ്രീനാരായണ ഗുരു വെങ്കല പ്രതിമപ്രതിഷ്ഠ ജൂലൈ 10ന് (ബുധൻ) നടക്കും. അന്നേ ദിവസം രാവിലെ 7.55നും 8.15നും മദ്ധ്യേ കർക്കിടക ലഗ്നത്തിൽ ശിവഗിരി മഠം സ്വാമി പ്രബോധ തീർത്ഥയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ജിതിൻ ഗോപാൽ പ്രതിഷ്ഠ കർമ്മം നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണ് തൃക്കാക്കര രാജു നിർമ്മിച്ച വെങ്കല ഗുരുദേവ വിഗ്രഹം സമർപ്പിക്കുന്നത്.ജൂലൈ 9ന് വൈകുന്നേരം 4 മണിക്ക് കോട്ടയം നാഗമ്പടം മഹാദേവക്ഷേത്ര ഗുരു സന്നിധിയിലെ തേന്മാവിൻ ചുവട്ടിൽ നിന്നും ഗുരുദേവ വെങ്കല വിഗ്രഹം വഹിച്ചുകൊണ്ടുള്ള വാഹന ഘോഷയാത്ര പുറപ്പെട്ട് വൈകിട്ട് 7 മണിയോട് കൂടി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നതാണ്. തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ജിതിൻ ഗോപലിന്റെയും ക്ഷേത്രം മേൽശാന്തി ഉണ്ണി ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ബിംബശുദ്ധിക്രിയകൾ, പ്രാസാദ ശുദ്ധിക്രിയകൾ എന്നിവ നടക്കും.ജൂലൈ 10 (പ്രതിഷ്ഠ ദിവസം) വൈകുന്നേരം 4 മുതൽ നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് റ്റി.കെ ലാൽ ജ്യോൽസ്യർ ആദ്യക്ഷത വഹിക്കും പ്രതിഷ്ഠചാര്യൻ ബ്രഹ്മശ്രീ എം.എൻ ഗോപാലൻ തന്ത്രികൾ ഉത്ഘാടകന് ഉപഹാരം സമർപ്പിക്കും. എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ പ്രസിഡന്റ് എം മധു,എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ സെക്രട്ടറി ആർ രാജീവ്, എസ്.കെ.എം ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ്, എസ്.കെ.എം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദകുട്ടൻ, പി.കെ സജീവ്കുമാർ, എസ്.ഡി പ്രസാദ്, എം.വി മോഹൻദാസ്, പി.പി ലാലിമോൻ, വി.പി അശോകൻ, പഞ്ചായത്ത് അംഗം ശ്രീജ സുരേഷ്, എസ്.കെ.എം ദേവസ്വം ഖജാൻജി പി.ജി ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ദേവസ്വം സെക്രട്ടറി കെ.കെ ചന്ദ്രശേഖരൻ സ്വാഗതവും, ദേവസ്വം വൈസ് പ്രസിഡന്റ് പി.ബി സജി പീടികയിൽ നന്ദിയും പറയും.
രാമായണ മാസാചാരണം ജൂലൈ 16 മുതൽ
കുമരകം തെക്കുംകര ശ്രീ അർദ്ധനാരീശ്വര ഈ വർഷത്തെ ക്ഷേത്രത്തിലെ രാമായണ മാസാചരണം ജൂലൈ 16 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. കർക്കിടകം 1 മുതൽ 5 വരെ രാമായണ മാഹാത്മ്യ പ്രഭാഷണവും, ഔഷധ കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.