കോട്ടയം : ഓണത്തിന് വില്പന നടത്തുവാനായി അന്യ സംസ്ഥാനത്ത് നിന്നും എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി വെള്ളുത്തുരുത്തി സ്വദേശി അനിൽ കുമാർ (58 ) നെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻ സ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു. വെള്ളുത്തുരുത്തിയിൽ ഇയാൾ താമസിക്കുന്ന വീടിന്റെ അലമാരയുടെ രഹസ്യ അറയിൽ വില്പനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് . ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ വ്യാപക തിരച്ചിലിലാണ് പ്രതി പിടിയിലായത് . ഇയാൾ കസ്റ്റഡിയിലായിട്ടും കഞ്ചാവ് വാങ്ങുവാൻ പലരും ഇയാളുടെ ഫോണിലേക്ക് വിളിക്കുന്നു ണ്ടായിരുന്നു. പ്രതിയുടെ പേരിൽ വിഗ്രഹമോഷണമടക്കം നിരവധി കേസുകൾ കോട്ടയത്തെവിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. നാട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു എക്സൈസ് നടപടി. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ പി.ജി. രാജേഷ് , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.ആർ. ബിനോദ് , എസ്. രാജേഷ് , എം.നൗഷാദ് , പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ് , അരുൺ മോഹൻ സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സുനിൽകുമാർ , വി. വിനോദ് കുമാർ , അജു ജോസഫ് വനിത സിവിൽ എക്സൈസ് ഓഫീസർ കെ വി .സബിത എന്നിവർ പങ്കെടുത്തു
Related Articles
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
കിടങ്ങൂർ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വള്ളത്ത് വീട്ടിൽ മോഹിത്ത് കൃഷ്ണ (42), വടയാർ മഞ്ഞക്കണ്ടത്തിൽ വീട്ടിൽ അൻസാരി എം.ബി (36) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കിടങ്ങൂർ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കഴിഞ്ഞദിവസം സ്വർണ്ണം ആണെന്ന വ്യാജേനെ മുക്കുപണ്ടമായ മാല പണയം വെച്ച് 60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിന് മോഹിത് കൃഷ്ണയ്ക്ക് ഇയാളുടെ സുഹൃത്ത് വ്യാജമായി ആധാർ കാർഡ് നിർമ്മിച്ചു Read More…
പോക്സോ കേസിൽ കാപ്പ പ്രതി അറസ്റ്റിൽ.
കറുകച്ചാൽ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൊണ്ട് യുവാവിനെതിരെ വ്യാജ പോക്സോ കേസ് കൊടുപ്പിച്ചതുമായി ബന്ധപ്പെട്ട് കാപ്പ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കൊറ്റംചിറ ഭാഗത്ത് തകടിയേൽ വീട്ടിൽ അബിൻ (26) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ താൻ പണം കടം നൽകിയത് കങ്ങഴ സ്വദേശിയായ യുവാവ് തിരികെ തരാത്തതിലുള്ള വിരോധം മൂലം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവാവിനെതിരെ കറുകച്ചാൽ സ്റ്റേഷനിൽ വ്യാജ ലൈംഗികപീഡന പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് Read More…
കോണത്താറ്റ് പാലത്തിൻ്റെ പ്രവേശന പാത നിർമ്മാണം ഇന്ന് പുനരാരംഭിക്കും
കുമരകം : തിരക്കേറിയ കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പാലത്തിൻ്റെ പ്രവേശന പാതയുടെ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് കരാറുകാരൻ’പൈലുകൾ നിർമ്മിക്കുന്ന ജോലികളാണ് പുനരാരംഭിക്കുന്നത്.ഒമ്പത് മാസം മുതൽ 12 മാസം വരെയുള്ള കാലയളവിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.നിലവിൽ പാലം നിർമ്മാണം പൂർത്തിയായിരുന്നെങ്കിലും പ്രവേശന പാതയുടെ നിർമ്മാണം കഴിഞ്ഞ മാർച്ചിന് ശേഷം അനശ്ചിതത്വത്തിലായിരുന്നു.കോണത്താറ്റ് പഴയ പാലം പൊളിച്ചപ്പോൾ പകരം നിർമ്മിച്ച താല്ക്ക്ലിക റോഡിൻ്റെ അടക്കം ബിൽ കുടിശ്ശികയായതാേടെയാണ് നിർമ്മാണ പ്രതിസന്ധിയിലായത്.ഇതിന് പരിഹാരമായതോടെയാണ് നിർമ്മാണം പുനരാരംഭിക്കുന്നതെന്ന് ടെൻണ്ടർ ഏറ്റെടുത്ത പെരുമാലിൽ കൺസ്ട്രക്ഷൻ Read More…