ഉരുള്‍പ്പൊട്ടിലില്‍ തകര്‍ന്ന വയനാടിന് കൈത്താങ്ങായി തങ്കി സെന്റ് മേരീസ് ഫെറോന പള്ളി. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നയിടത്ത് വീട് നിര്‍മിച്ചു നല്‍കാന്‍ 20 ലക്ഷം രൂപയുടെ സമ്മതപത്രം കളക്ടറേറ്റില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന് ഫാ.ജോര്‍ജ് എടയിടത്തിന്റെ നേതൃത്വത്തില്‍ കൈമാറി. ഫാ. ലോബോ ലോറന്‍സ് ചക്രശ്ശേരി, ജോസ് സി. കമ്പക്കാരന്‍, ജോസ് ബാബു കോതാട്ട്, ഷാജി മരക്കാശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് സമ്മതപത്രം കൈമാറിയത്. വയനാട് നിന്നുള്ള ഒട്ടേറെ തീര്‍ത്ഥാടകര്‍ പള്ളി സന്ദര്‍ശിക്കാന്‍ എത്താറുള്ളതായി ഇവര്‍ പറഞ്ഞു.
