സി.പി.ഐ(എം) കവണാറ്റിൻകര ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ബ്രാഞ്ച് പ്രദേശത്തുള്ള ഒന്നു മുതൽ പ്ലസ്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് മൊമെൻ്റോയും നൽകിഇതോടനുബന്ധിച്ച് കകവണാറ്റിൻകര സി.ഐ.ടി.യു ഹാളിൽ പി.ബി അശോകൻ അധ്യക്ഷത വഹിച്ച യോഗം. സി.പി.ഐ(എം) ഏരിയാ കമ്മറ്റി അംഗം കെ കേശവൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി.വി സുധീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു, വാർഡ് മെമ്പർ സ്മിതാ സുനിൽ, ബ്രാഞ്ച് സെക്രട്ടറി എ.ഡി സുരേന്ദ്രൻ, പി.ആർ അനിൽകുമാർ, ഇ.റ്റി അനിൽ എന്നിവർ സംസാരിച്ചു.
