എ.ബി.എം ഗവണ്മെന്റ് യു.പി സ്കൂളിൽ കോക്കനട്ട് ലാഗുൺ റിസോർട്ട് പഠനോപകരണങ്ങൾ വിതരണം ചെയ്തു.സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ടെസ്സി ടീച്ചർ സ്വഗതം പറഞ്ഞു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഷാനവാസ് ഖാൻ ആദ്യക്ഷനായി.സ്കൂളിനു വേണ്ടി ഹെഡ്മിസ്ട്രെസ്സ് ടെസ്സി ടീച്ചറും, പി.റ്റി.എ പ്രസിഡന്റ് ഷാനവാസ് ഖാനും ചേർന്ന് പഠനനാേപകരണങ്ങൾ ഏറ്റുവാങ്ങി. ബെന്നിച്ചൻ, ബിധു ഷൈൻ, വി.കെ വിദ്യ സുമേഷ്, സുരേന്ദ്രൻ സാർ എന്നിവർ പ്രസംഗിച്ചു. കൊക്കനട്ട് ലാഗുൺ ജനറൽ മാനേജർ ഹരികൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ ഷൈനിമ. എച്ച്ആർ മാനേജർ ശ്രീരാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
