പാമ്പാടി: കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച സ്റ്റെഫിനു തന്റെ സ്വപ്നമായിരുന്നു സ്വന്തം വീട്. . ആറുമാസം മുന്നേ നാട്ടിലെത്തിയപ്പോൾ വീടിന്റെ പണികൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.അമ്മ വീഡിയോ കോളിലൂടെ വീടിന്റെ നിർമാണ പുരോഗതികൾ മകനെ കാണിച്ചു കൊടുത്തിരുന്നു .നാട്ടിലെത്തുമ്പോൾ കയറിതാമസിക്കാൻ സ്വപ്നം കണ്ട വീട്ടിൽ സ്റ്റെഫിൻ എത്തുക ജീവനില്ലാതെ. നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രിയപെട്ടവനായിരുന്നു സ്റ്റെഫിൻ. പുതിയ കാർ, വീട്, വിവാഹം അങ്ങനെ നിരവധി സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് സ്റ്റെഫിൻ യാത്രയാകുന്നത്. സ്റ്റെഫിൻ ബുക്ക് ചെയ്തിരുന്ന പുതിയ കാർ ഇന്നലെ വാങ്ങനിരിക്കെയാണ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞത്. വാടക വീട്ടിൽ താമസിക്കുന്ന ഇവർ പണിയുന്ന പുതിയ വീടിന്റെ പണികൾ പൂർത്തിയായി വരുന്നതേ ഉള്ളു. സ്റ്റെഫിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വീട്. വീടിന്റെ കയറിതാമസത്തിനു ശേഷം വിവാഹം നടത്താൻ തീരുമാനിച്ചി രിക്കുകയായിരുന്നു.ഇതിനായി സ്റ്റെഫിനും കുവൈറ്റിൽ തന്നെയുള്ള സഹോദരൻ ഫെബിനും ഇസ്രായേലിലുള്ള സഹോദരൻ കെവിനും ഒരുമിച്ചു നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.പാമ്പാടി ഇരുമാരിയേൽ സാബു എബ്രഹാമിന്റയും ഷേർലിയുടെയും മകനാണ് സ്റ്റെഫിൻ. ഇവർക്കു മകന്റെ മരണവാർത്ത ഉൾകൊള്ളാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.5വർഷം മുൻപാണ് എഞ്ചിനിയറാ യി ഫെബിൻ കുവൈറ്റിൽ എത്തുന്നത് പിന്നീട് അനുജൻ ഫെബിനെയും കുവൈറ്റ്ലേക് കൊണ്ടുപോയി. ഇളയ സഹോദരൻ കെവിൻ ഇസ്രായേലിൽ പി എഛ് ഡി ചെയ്യുന്നു. ഐ പി സി സഭയിലെ കീബോര്ഡിസ്റ് ആയിരുന്നു സ്റ്റെഫിൻ സഭയുടെ പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യവും . മികച്ച സംഘാടകനും ആയിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. നാട്ടിൽ എത്തിക്കുന്ന മൃതദേഹം ആദ്യം വാടകവീട്ടിലും പിനീട് സ്റ്റെഫിന്റെ സ്വപ്നമായിരുന്ന പണിതീരാത്ത സ്വന്തം വീട്ടിലും
ഒൻപതാം മൈലിലുള്ള സഭ സെമിത്തെ രിയിൽ നടത്തും.