കുമരകം നാലാം വാർഡിലെ സെൻ്റ് ജോൺസ് നഴ്സറി സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ വൈദ്യുതി കമ്പികളുമായി ആഞ്ഞിലിമരം വീണു കിടക്കുന്നു. ഏതാനും ദിവസങ്ങളായി ഈ മരം അപകടാവസ്ഥയിലാണെന്ന വിവരം സ്കൂൾ അധികാരികളേയും വൈദ്യുതി ഓഫീസിലും അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് മരം വൈദ്യുതിക്കമ്പിയിൽ വീഴുകയും വൈദ്യുതിക്കമ്പിയും മരവും കൂടി സ്കൂൾ കെട്ടിടത്തിനു മുകളിൽ വീഴുകയും ചെയ്തത്. അടിയന്തിരമായി മരം വെട്ടിമാറ്റുകയും, വൈദ്യുതി ലെെൻ സുരക്ഷിതമാക്കുകയും ചെയ്യണമെന്നാണ് സമീപവാസികളുടെ ആവശ്യം.
Related Articles
കുമരകം ഗവ ഹൈസ്കൂളിലെ ലെെബ്രറിയിൽ ഇനി കൂടുതൽ പുസ്തകങ്ങൾ വായിക്കാം
കുമരകം : വായനാദിനത്തോടനുബന്ധിച്ച് കുമരകം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ചെയർമാൻ വി.കെ ചന്ദ്രഹാസൻ തൻ്റെ പുസ്തകശേഖരത്തിൽ നിന്നും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി.
നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ പാടത്തേക്ക് മറിഞ്ഞു ; സംഭവം കുമരകം നാലുപങ്കിൽ
കുമരകം : നാലുപങ്കിൽ നിയന്ത്രണം നഷ്ടപെട്ട ഓട്ടോ സമീപത്തെ തരിശ് പാടത്തേക്ക് മറിഞ്ഞു അപകടം. ഇന്ന് രാവിലെ നാലുപങ്ക് പാലത്തിനു സമീപം നടന്ന അപകടത്തിൽ ഓട്ടോ യാത്രക്കാരായ അമ്മയും, രണ്ട് വയസുള്ള കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു. ഓട്ടോ ഡ്രൈവർ പാലത്തിന്റെ കയറ്റത്തിൽ ഓട്ടോ നിർത്തി, എന്നാൽ ന്യൂട്രൽ ഗിയറിൽ ആയിരുന്ന ഓട്ടോ പുറകിലേക്ക് നീങ്ങുകയും സമീപത്തെ വെള്ളവും പുല്ലും നിറഞ്ഞ തരിശ് പാടത്തേക്ക് പതിക്കുകയുമായിരുന്നു. ഓട്ടോ യാത്രക്കാരിയായിരുന്ന യുവതി,തന്റെ 2 വയസ്സുള്ള കുഞ്ഞുമായി അവസാന നിമിഷം പുറത്തേക്ക് Read More…
റെയിൻസോക്കറിൽ ഗോൾ മഴ ; സി.വി.എച്.ആർ റെയിൻ സോക്കർ 2024 – ൽ കുമരകം ഗോകുലം ഗ്രാൻഡ് ജേതാക്കൾ
കുമരകം : മഴ ഫുട്ബാളിന്റെ എല്ലാ ആവേശവും വാനോളം ഉയർത്തി എതിർവല നിറച്ചു ഗോകുലം ചാമ്പ്യൻമാരായി. കുമരകത്തെ റിസോർട്ടുകളുടെയും ഹോട്ടലുകളുടെയും സംഘടനയായ ചേമ്പർ ഓഫ് വേമ്പനാട് ഹോട്ടൽസ് & റിസോർട്സിന്റെ ആഭിമുഖ്യത്തിൽ നടന്ന റെയ്ൻ സോക്കർ ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ എതിരാളികളായ കോക്കനട്ട് ലഗുണിനെതിരെ ഇരു പകുതികളിലായി പത്ത് ഗോളുകൾ നിറച്ചാണ് കോട്ടയം ടൈഗർ ടർഫിൽ രാത്രി 11നു നടന്ന മത്സരത്തിൽ ഗോകുലം ഗ്രാൻഡ് മിന്നുന്ന പ്രകടനം കാഴ്ചവെച്ച് വിജയികൾ ആയത്. കളി തുടങ്ങി മിനിറ്റുകൾക്കകം തന്നെ Read More…