Blog

ശ്രീനാരായണ ജയന്തി കുമരകം മത്സര വളളംകളി ബുള്ളറ്റിൻ പ്രകാശനം നടത്തി

കുമരകം : മാനവനന്മയ്ക്ക് നവോത്ഥാനം കുറിച്ച വിശ്വഗുരു ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം ഗ്രാമം സന്ദർശിച്ച് ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ബാലമുരുകൻ്റെ വിഗ്രഹപ്രതിഷ്ഠ നടത്തിയതിന്റെ സ്മരണ പുതുക്കുന്നതിനായി എല്ലാവർഷവും ചിങ്ങമാസത്തിലെ ചതയം നാളിൽ നടത്തി വരുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി 121 -ാമത് വർഷവും 2024 ആഗസ്റ്റ് 20 ചൊവ്വാഴ്ച ആഘോഷപൂർവ്വം സംഘടിപ്പിക്കുന്നു. ജലമേളയുടെ പ്രചരണാർത്ഥം ഇറക്കുന്ന ബുള്ളറ്റിൻ ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എ.കെ ജയപ്രകാശ്, ക്ലബ് മുൻ സെക്രട്ടറി പി.എസ് രഘുവിന് നൽകി പ്രകാശനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് വിഎസ് സുഗേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ എസ്.ഡി പ്രേംജി, എം.കെ വാസവൻ, പി.കെ മനോഹരൻ, പുഷ്ക്കരൻ കുന്നത്തുച്ചിറ, വി.എൻ കലാകാരൻ, പി.എസ് സദാശിവൻ, പി.ഐ എബ്രഹാം, കെ.എൻ കൊച്ചുമോൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *