സൂറത്തിൽ മലയാളി അപകടത്തിൽ മരിച്ചു. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. സൂറത്ത് റിങ് റോഡിലെ ഹോട്ടലിൽ ലിഫ്റ്റ് അപകടത്തിൽ പെട്ടാണ് മരണം സംഭവിച്ചത്.മൃതദേഹം സൂറത്ത് സ്മിമർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്പോസ്റ്റ്മോർട്ടവും പൊലീസ് നടപടികളും പുർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് സൂറത്തിലെ കേരള സമാജം ഭാരവാഹികൾ അറിയിച്ചു.
Related Articles
കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി.
കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തികൊന്നത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. അച്ഛൻ ജോൺ കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്രിസ്റ്റി ഉറങ്ങികിടക്കുമ്പോൾ ജോൺ കത്തികൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാകുന്ന ആളാണ് ജോൺ. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൊലപാതകം Read More…
ജല നിരപ്പുയർന്നതോടെ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു.
ചാലക്കുടി: ജല നിരപ്പുയർന്നതോടെ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു. കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് പതിനൊന്ന് മണിയോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കിതുടങ്ങി. ഡാമിന്റെ ഒരു ഷട്ടർ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുന്നത്. ഈ ജലം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് പെരിങ്ങൽക്കുത്ത് റീസർവോയറിൽ എത്തിച്ചേരും. താത്ക്കാലികമായി പെരിങ്ങൽക്കുത്ത് റിയർവോയറിൽ വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങൽക്കുത്ത് റിസർവോയറിൽ Read More…
കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയേയും സൗദിയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
സൗദി അൽകൊബാറിൽ ദമ്പതികൾ മരിച്ച നിലയിൽ.കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടിൽ അനൂപ് മോഹനും (37) ഭാര്യ രമ്യമോളുമാണ് (28) മരിച്ചത്. അനൂപിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും രമ്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. രണ്ട് ദിവസമായി രമ്യ ഒന്നും സംസാരിക്കാതെ കിടക്കുകയായിരുന്നെന്നും തന്നേയും അച്ഛൻ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ചതായും 5 വയസുകാരി മകൾ ആരാധ്യ പൊലീസിന് നൽകിയ മൊഴിയി പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ് പോസ്റ്റ് Read More…