Blog

രജത ജൂബിലി നിറവിൽ കുമരകം എസ്.കെ.എം ഹയർ സെക്കന്ററി സ്കൂൾ ; സ്കൂളിന്റെ പുരോഗതിക്കായി ഒരുമിച്ച് പൂർവ്വവിദ്യാർത്ഥികൾ

കുമരകത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് കരുത്തേകിയെ പ്രസ്ഥാനങ്ങളിൽ ഒന്നാണ് കുമരകം ശ്രീ കുമാരമംഗലം ഹയർ സെക്കന്ററി സ്കൂൾ. 1998 ൽ ആരംഭിച്ച ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ എച്ച്.എസ്.എസ് വിഭാഗം ഇപ്പോഴിത വിജയകരമായ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ സന്തോഷ വേളയിൽ വളർന്നു വരുന്ന തലമുറയ്ക്കായി മാത്‍സ് ലാബ് നിർമ്മിച്ചു സ്കൂളിലെ പഠന സാഹചര്യം മെച്ചപ്പെടുത്താനൊരുങ്ങുകയാണ് സ്കൂൾ അധികൃതർ. സ്കൂൾ രജത ജൂബിലി ആഘോഷിക്കുന്ന വേളയിൽ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഒന്നിച്ചിരിക്കുകയാണ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളും ആദ്യകാല അധ്യാപകരും. സ്കൂളിലെ (2001-2003), (2008-2010) പൂർവ്വ വിദ്യാർഥികൾ, ആദ്യകാല അധ്യാപകർ എന്നിവർ ലാബിലേക്കാവശ്യമായ മൂന്ന് ലാപ്ടോപ്പുകൾ ഇതിനോടകം നൽകി കഴിഞ്ഞു. 2002-2004 ബാച്ചിലെ വിദ്യാർത്ഥികൾ പഠനസഹായത്തിനായി Rs-23000/- രൂപയും നൽകി. വരും തലമുറയ്ക്കായി ഞങ്ങളോടൊപ്പം ചേർന്നു നിന്ന ഞങ്ങളുടെ കുട്ടികളോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നതായി സ്കൂൾ മാനേജ്മെന്റും, അധ്യാപക – അനധ്യാപക ജീവനക്കാരും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *