കുമരകം ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിൻ്റെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനത്തിൻ്റെ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റും സ്കൂൾ മാനേജരുമായ എ.കെ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടന കർമ്മം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സി.റ്റി അരവിന്ദകുമാർ നിർവഹിച്ചു. ചടങ്ങിൽ ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ ചാർസലർക്ക് ഉപഹാരസമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രിൻസിപ്പാൾ സുനിമോൾ എസ് രജതജൂബിലി സന്ദേശം നൽകി.എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗവും പി.റ്റി.എ പ്രസിഡൻ്റുമായ വി.സി അഭിലാഷ് വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു കെ.എം എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. പ്രോഗ്രാം കൺവീനർ ബാബു എം.റ്റി സ്വാഗതവും, സീനിയർ അസിസ്റ്റൻ്റ് മഞ്ജുഷ മർക്കോസ് കൃതജ്ഞ്തയും പറഞ്ഞു. നവാഗതർക്കുള്ള സ്വാതവും ആഘോഷ പരിപാടികളുടെ ഭാഗമായി ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങും നടന്നു. കലോത്സവ ജേതാവ് എം ദേവദത്തൻ ഗാനാലാപനം നടത്തി. കലാഭവൻ ചാക്കോച്ചൻ സാക്സോ ഫോൺ സംഗീത പരിപാടി വ്യക്ത്യസ്ത അനുഭവമായിരുന്നു.
Related Articles
അപകടക്കെണിയായി കണ്ണാടിച്ചാലിന് സമീപത്തെ കൂറ്റൻ പരസ്യ ബോർഡ്
ഇന്നലെ (26/06/24) സന്ധ്യയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കുമരകത്ത് ഉണ്ടായിരിക്കുന്നത് കനത്ത നാശനഷ്ടങ്ങൾ. പല വീടുകളുടേയും മേൽക്കൂര പറന്നു പോയി. ആസ്ബസ്റ്റാേഴ്സ് ഷീറ്റുകൾ പൊട്ടിപ്പോയി. ഇടവട്ടം, കൊല്ലകരി, കണ്ണാടിച്ചാൽ, രണ്ടാം കലുങ്ക് ഭാഗങ്ങളിലാണ് നഷ്ടങ്ങൾ ഏറെയും. റോഡരികിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ കാറ്റിൽ പറന്ന് അപകടങ്ങൾ സൃഷ്ടിച്ചു. രണ്ടാം കലുങ്ക് ഭാഗത്ത് പരസ്യ ബോർഡ് പറന്ന് റെജി കുമരകത്തിൻ്റെ വീടിൻ്റെ മേൽക്കൂരയിൽ പതിച്ചു. കണ്ണാടിച്ചാൽ ജംഗ്ഷന് സമീപം ചിറയരികിൽ സ്ഥാപിച്ചിരിക്കുന്ന വലിയ പരസ്യ ബോർഡുകളിൽ ഒന്ന് ചെരിഞ്ഞ് അപകടാവസ്ഥയിലായി Read More…
ഇനി നമ്മുടെ പാടത്ത് ഡ്രോണുകൾ വിത്ത് വിതക്കും
കുമരകം :കോട്ടയം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവും മങ്കാെമ്പ് എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രവും ചേർന്ന് കേരളത്തിൽ ആദ്യമായി ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് നെൽപ്പാടങ്ങളിൽ വിത്തുവിതക്കുന്നതിൻ്റെ പ്രദർശനം നടത്തി.ചമ്പക്കുളം പഞ്ചായത്തിലെ ചെമ്പടി ചക്കുങ്കരി പാടശേഖരത്തിൽ മണ്ണുപറമ്പിൽ ജോണിച്ചന്റെ പാടത്താണ് കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ സീഡ് ബ്രോഡ്കാസ്റ്റർ യൂണിറ്റ് ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ച് വിത്തുവിതച്ചത് പൈലറ്റ്മാരായ മാനുവൽ അലക്സ്, രാഹുൽ എം. കെ. എന്നിവരാണ് ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതക്കുന്ന പരീക്ഷണം നടത്തിയത്.നെൽകൃഷിയിൽ വിതയ്ക്കു Read More…
സ്റ്റാർട്ടിംഗ് സംവിധാനത്തിൽ പിഴവ് ആരോപിച്ച് കുമരകം ടൗൺ ബോട്ട് ക്ലബിന് പിന്നാലെ നടുഭാഗം വള്ള സമതിയും പരാതി നൽകി.
കുമരകം : നെഹ്റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിംഗ് സംവിധാനത്തിലും സ്റ്റാർട്ടറുടെ തീരുമാനത്തിലും പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കുമരകം ടൗൺ ബോട്ട് ക്ലബ് കഴിഞ്ഞ ദിവസം പരാതി നൽകിയതിനു പിന്നാലെ ഇന്നലെ നടുഭാഗം വള്ളസമതിയും ജില്ലാ കളക്ടർക്ക് പരാതി നൽകി. ഫൈനൽ മത്സരത്തിൽ നടുഭാഗം വള്ളം തുഴഞ്ഞ ഒന്നാം ട്രാക്കിൽ സ്റ്റാർട്ടിംഗിനായി വള്ളം പിടിച്ചപ്പോൾ മോട്ടർ ബോട്ട് ട്രാക്കിൽ ഉണ്ടെന്നും തങ്ങൾ വള്ളം തുഴയാൻ തയ്യാറല്ലെ ന്നും സ്റ്റാർട്ടറെ അറിയിച്ചു. പ്രതിക്ഷേധ സൂചകമായി താരങ്ങൾ തുഴ ഉയർത്തിപിടിച്ചപ്പോഴാണ് സ്റ്റാർട്ടർ സ്റ്റാർട്ടിംഗ് Read More…