കുമരകം : ശ്രീകുമാരമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ വായന ദിനാചരണത്തിന്റെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന “വായന വസന്തം” പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. സ്കൂൾ മാനേജരും എസ്.കെ.എം ദേവസ്വം പ്രസിഡന്റുമായ ഏ.കെ ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.കെ.എം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുജ.പി.ഗോപാൽ, വിദ്യാരംഗം കൺവീനറും സീനിയർ അസിസ്റ്റന്റുമായ രേഖ കെ, അധ്യാപകനും പരിപാടിയുടെ ചുമതലാക്കാരനുമായ പി.എസ് പുഷ്പരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വായന വസന്തത്തിന്റെ ഭാഗമായി രാവിലെ സ്കൂളിൽ കവിതാലാപനം, പോസ്റ്റർ രചന എന്നിവ നടന്നു. വായന ദിന പ്രതിജ്ഞ എടുത്തു. വായന ദിന സമ്മാനമായി അലൈന എൽസ ബോബിൻ, ആഘ്ന മരിയ ബോബിൻ, ജോഹാൻ എന്നീ കുട്ടികൾ പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചർക്ക് കൈമാറി. പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട എഴുതിയ ‘കനൽപൊട്ട്’ കവിതാ നൃത്താവിഷ്ക്കാരം അധ്യാപിക സുജ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു.
വിദ്യാർത്ഥിനികളായ ദുർഗാ സിബി, ഹരിലക്ഷ്മി, സെറീന, അഹല്യ, അമൃത എന്നിവർ പങ്കെടുത്തു.വായനയുടെ അതിവിശാല ലോകത്തിൽ എത്തി അറിവിന്റെ കാവലാളായി കിട്ടിയ അറിവുകൾ പങ്കിട്ട് ഒരു ഐ.എ.എസ്കാരന്റെ വ്യഗ്രത പൂണ്ട വായനയുടെ ലോകത്തിലേക്ക് എത്തിച്ചേരാൻ കുട്ടികളെ ആഹ്വാനം ചെയ്ത് സദസിനെ ഇളക്കിമറിച്ചു ക്ലാസ്സ് നയിക്കാൻ മുഖ്യാഥിതിയായി എത്തിയ കുമരകം എസ്.എൻ കോളേജ് മലയാള വിഭാഗം അസി പ്രൊഫ സിമി പി സുകുമാറിനു കഴിഞ്ഞു.
വായന വസന്തത്തിന് താങ്ങായി സ്കൂൾ ലൈബ്രറിയിലേക്ക് ഒരു കെട്ട് വിവിധ വിഷയ പുസ്തകങ്ങൾ സമ്മാനവുമായാണ് റിട്ട. അധ്യാപകനും ദേവസ്വം കമ്മറ്റി അംഗവുമായ പി.ടി. ആനന്ദൻ എത്തിയത്. ആനന്ദനിൽ നിന്നും സ്കൂൾ മാനേജർ സമ്മാന പുസ്തകങ്ങൾ ഏറ്റുവാങ്ങി. സാധികാ സന്തോഷ് വായന വസന്ത പരിപാടിക്ക് നന്ദി അർപ്പിച്ചു.