Local News

ഒരു അട്ട പറ്റിച്ച പണി കണ്ടെത്തിയത് എസ്.എച്ച്.എം.സി

കുമരകം:സ്വകാര്യ ഭാഗത്തായി അസഹ്യമായ വേദന അനുഭവപ്പെട്ട 75 കാരനായ വയോധികൻ കുമരകം എസ്.എച്ച്.എം.സി ആശുപത്രിയിൽ ചികിത്സ തേടിയെത്തി. സ്വകാര്യ ഭാഗത്ത് കുടൽ പുറത്തിറങ്ങിയുട്ടുണ്ടെന്നും വേദന അസഹ്യമാണെന്നുമായിരുന്നു ഇയാൾ ഡോക്ടറാേട് പറഞ്ഞത്.ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ ഭാഗത്ത് അട്ട കടിച്ച് രക്തം കുടിച്ച നിലയിൽ കണ്ടെത്തി. ഇതാണ് വയോധികന് അസഹ്യമായ വേദന ഉണ്ടാകാൻ കാരണമായത്. അട്ടയെ നീക്കം ചെയ്ത് പ്രാഥമിക ചികിത്സ നൽകി നിരീക്ഷണത്തിൽ വെയ്ക്കുകയും പിന്നീട്‌ കുമരകം സ്വദേശിയായ രാേഗിയെ മരുന്നുകൾ നൽകി വിട്ടയക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അട്ട കടിച്ചതാകാമെന്നാണ് ബന്ധുക്കളുടെ നിഗമനം. അട്ട നിസ്സാരക്കാരൻ അല്ലെന്നും കൃത്യസമയത്ത് പുറത്തെടുത്തതിനാൽ അപകടം ഒഴിവായതാണെന്നും, തോട്ടിലും മറ്റും ജോലി ചെയ്യുന്നവരും കുളിക്കുന്നവരും ചെളിയിൽ ജോലി ചെയ്യുന്നവരും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകണമെന്നും എസ്.എച്ച്.എം.സിയിലെ ഡോക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *