കുമരകം : ഒന്നാം കലുങ്കിന് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ പാടത്തേക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. സ്കൂട്ടർ യാത്രികനെ നാട്ടുകാരെത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 11മണിക്കായിരുന്നു അപകടം. പരുക്കേറ്റത് കുമരകം സ്വദേശിക്കാണ്.
കുമരകം : ഓണാഘോഷങ്ങൾക്ക് പൂക്കളം ഒരുക്കാൻ കുമരകം പഞ്ചായത്തിൽ ചെണ്ടു മുല്ല (ബന്ദി) തൈകൾ നടുന്നു. കുമരകം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഒരു വാർഡിൽ 1000 തൈകൾ വീതം 16000 തൈകളാണ് വിതരണം നടത്തിക്കാെണ്ടിരിക്കുന്നത്. ഓരോ വാർഡിലും സ്ത്രീകളുടെ കൂട്ടായ്മ രൂപികരിച്ചാണ് പരിപാടി നടപ്പിലാക്കുക. ഒരുങ്ങാം ഓണത്തെ വരവേല്ക്കാൻ, നടാം പച്ചക്കറികളും ചെടികളും.
കുമരകം: കുമരകം രണ്ടാം കലുങ്കിന് സമീപം ഉണ്ടായ ചുഴലി കാറ്റിൽ നിയന്ത്രണം നഷ്ടപെട്ട ഓട്ടോ സമീപത്തെ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഇന്നലെ (26/06/24 ബുധൻ) വൈകുന്നേരം 6.30 ഓടെയായിരുന്നു ചുഴലികാറ്റ്. ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ടു ഇരുചക്ര വാഹനങ്ങളും റോഡിലേക്ക് മറിഞ്ഞുവീണു.
കുമരകം : ഇന്നലെ സന്ധ്യക്ക് ആഞ്ഞടിച്ച കൊടുങ്കാറ്റിൽ വീടിൻ്റെ മേൽക്കുര കാറ്റെടുത്ത് സമീപത്തെ പാടത്ത് ഇട്ടു. ഷീറ്റുകൊണ്ട് നിർമ്മിച്ച മേൽ കൂരയാണ് കാറ്റ് പറത്തിയത്. കുമരകം പഞ്ചായത്ത് അഞ്ചാം വാർഡിൽ കണ്ണങ്കരി പരേതനായ ചക്രൻ്റെ ഭാര്യ ദേവയാനിയുടെ വീടിൻ്റെ മേൽക്കുരയാണ് വെള്ളം നിറഞ്ഞു കിടക്കുന്ന കൊല്ലകരി പാടത്ത് കൊണ്ടിട്ടത്. സംഭവ സമയത്ത് വീടിനുള്ളിൽ ദേവയാനിയും മകൻ ഷാജിയും ഷാജിയുടെ ഭാര്യ അഞ്ചുവും മക്കളായ അദ്വെതും അർച്ചിതയും ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരുക്കുകളൊന്നുമില്ല. വീട്ടിലുണ്ടായിരുന്ന എല്ലാ വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായി. Read More…