കുമരകം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെയും എസ്.പി.സിയുടെയും ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
കോട്ടയം ഇന്റലിജൻസ് ഉദ്യോഗസ്ഥൻ കണ്ണൻ ദാസ് ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു കെ.എം അധ്യക്ഷയായിരുന്നു. സീനിയർ അസിസ്റ്റന്റ് ഡോ : രേഖ കെ ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സുജ പി ഗോപാൽ, പ്രോഗ്രാം കോഡിനേറ്റർ ജീവ ചിദംബരം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹരി പി.പി സ്വാഗതവും പ്രസീത പി.ആർ കൃതജ്ഞതയും അർപ്പിച്ചു.