Common News District News Kerala News Local News ആലപ്പുഴ കോട്ടയം

കുമരകത്തിന്റെ അഭിമാന താരമായി കെ.കൈലാസ് ദേവ്

 ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം ബഡ്ഡിങ് ലേയറിങ്ങ് ഗ്രാഫ്റ്റിംഗ് ഇനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി കെ.കൈലാസ് ദേവ് ജില്ലാ മത്സരങ്ങളെ വ്യക്തമായ ആധിപത്യത്തോടെ മികവ് പുലർത്തിയാണ്‌ സംസ്ഥാനതല മത്സരത്തിൽ. കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ ഓർഗാനിക് ഗ്രോവർ വിദ്യാർത്ഥിയാണ് കൈലാസ്.  സംസ്ഥാനതല സ്കൂൾ മേളകളിൽ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ വാരിക്കൂട്ടിയത്  കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളാണ്. നാടിനാകെ ഏറെ അഭിമാനമായിരിക്കുകയാണ് നമ്മുടെ സ്കൂൾ.  മികച്ച ചിട്ടയായ പരിശീലനത്തിലൂടെയാണ് എ ഗ്രേഡ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. അയ്മനം ഗ്രാമപഞ്ചായത്തിൽ ഇരുപതാം കൊച്ചുമുന്നിയേൽ വീട്ടിൽ സജിമോൻ ഉഷസ് ദമ്പതികളുടെ മകനാണ് കൈലാസ്.

 നാടിനും സ്കൂളിനും അഭിമാനമായി മാറിയ കൈലാസ് ദേവിനെ അധ്യാപകരും, കൂട്ടുകാരും, പൂർവ്വ വിദ്യാർത്ഥികളും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *