ശബരിമലയിലെ ഭസ്മക്കുളം പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനായുള്ള സ്ഥാനനിർണ്ണയം ഇന്ന് നടക്കും. ദേവസ്വം സ്ഥപതി പട്ടികയിൽ ഉൾപ്പെടുന്ന വാസ്തുശാസ്ത്ര വിജ്ഞാന കേന്ദ്രത്തിന്റെ അദ്ധ്യക്ഷനുമായ കെ മുരളീധരനാണ് സ്ഥാന നിർണ്ണയം നടത്തുക.
ഉച്ചക്ക് 12 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ പുതിയ ഭസ്മക്കുളത്തിനായുള്ള തറക്കല്ലിടൽ നടക്കും. തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് തറക്കല്ലിടൽ നിർവ്വഹിക്കുക.
ഭസ്മക്കുളം ക്ഷേത്ര ശരീരത്തിന്റെ ഭാഗമായതിനാൽ തന്ത്രിമാരുടെ അനുവാദത്തോടെയും നിർദ്ദേശങ്ങൾക്കനുസരി ച്ചുമാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത് . ഇപ്പോഴുള്ള ഫ്ലൈ ഓവറിന് താഴെയായിരുന്നു മുമ്പ് ഭസ്മക്കുളത്തിന്റെ സ്ഥാനം.
നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചത്. നിലവിലെ ഭസ്മക്കുളത്തിന്റെ പരിശു ദ്ധിയേയും പവിത്രതയും സംബന്ധിച്ചുള്ള വിമർശന ങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഭസ്മക്കുളം മാറ്റി സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.