കിടങ്ങൂർ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് അമയന്നൂർ മെത്രാഞ്ചേരി ഭാഗത്ത് കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (29) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കിടങ്ങൂർ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കഴിഞ്ഞദിവസം സ്വർണ്ണം ആണെന്ന വ്യാജേനെ മുക്കുപണ്ടമായ മാല പണയം വെച്ച് 60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശേഷം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ഇവരെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഈ കേസില്‍ ഉള്‍പ്പെട്ട ഇയാളുടെ സുഹൃത്തുക്കളായ മോഹിത്ത് കൃഷ്ണ , അൻസാരി എം.ബി എന്നിവരെ പോലീസ് സംഘം ഇന്നലെ പിടികൂടിയിരുന്നു. തുടർന്ന് പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് ഇയാൾ കൂടി പോലീസിന്റെ പിടിയിലാവുന്നത്. സുധിൻ സുരേഷ് ബാബുവാണ് പണമിടപാട് സ്ഥാപനത്തിൽ നല്കാന് മോഹിത് കൃഷ്ണയ്ക്ക് വ്യാജമായി ആധാർ കാർഡ് നിർമ്മിച്ചു നല്‍കിയത്. ഇയാള്‍ക്ക് ഈരാറ്റുപേട്ട, തൊടുപുഴ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കെ.കെ, എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ മാറിയാമ്മ, സി.പി.ഓ മാരായ വിജയരാജ്, ജയകൃഷ്ണന് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
Related Articles
കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി കുരുന്നുകൾ
തങ്ങളുടെ കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) കൈമാറാൻ ജില്ലാ കളക്ടറെ കാണാനെത്തി കുരുന്നുകൾ. കോട്ടയം ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്കൂൾ വിദ്യാർഥികളും സഹോദരങ്ങളുമായ ഇക്ഷിത്ത് വിഷ്ണുവും ഇഷാൻ വിഷ്ണുവും കുമരകം എസ്.കെ.എം. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ശ്രീലക്ഷ്മി ജ്യോതിലാലുമാണ് കോട്ടയം കളക്ട്രേറ്റിലെത്തി കളക്ടർ ജോൺ വി. സാമുവലിനു കുടുക്ക സമ്പാദ്യം കൈമാറിയത്. അമ്മ സുരഭിക്കൊപ്പമാണ് കോട്ടയം പരുത്തുംപാറ സ്വദേശികളായ സഹോദരങ്ങൾരണ്ടാം ക്ലാസ് വിദ്യാർഥി ഇഷിത്തും ഇളയസഹോദരൻ യു.കെ.ജി. വിദ്യാർഥി ഇഷാനും കളക്ട്രേറ്റിൽ എത്തിയത്. ആകെ Read More…
കോട്ടയം ജില്ലയിൽ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു
കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര 2024 ഓഗസ്റ്റ് 21 വരെനിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
അതിശക്തമായ മഴ: കോട്ടയം ജില്ലയിൽ നാളെ ഓറഞ്ച് അലെർട്ട്
കോട്ടയം: കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച (ഓഗസ്റ്റ് 20) അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിനാൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി (Very Heavy Rainfall) കണക്കാക്കുന്നത്.