കുമരകം പഞ്ചായത്തിലെ വാർഡ് പതിനാറിലെ ചെത്തിക്കുന്നേൽ – കരീപ്പള്ളി റോഡ് കോൺക്രീറ്റ് ചെയ്തു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും അനുവദിച്ച 4 ലക്ഷം രൂപ മുടക്കിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. കരീപ്പള്ളി ഭാഗത്തേക്ക് പോകുന്ന പാലം പുതുക്കിപണിയുവാൻ കഴിഞ്ഞ വർഷം അനുവദിച്ച തുക പാലം പണി പ്രായോഗികമല്ലാത്തതിനാൽ ഈ വർഷം സ്പിൽ ഓവർ വർക്കിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. 230 മീറ്ററുള്ള റോഡിന്റെ 93 മീറ്ററാണ് ഇപ്പോൾ കോൺക്രീറ്റ് ചെയ്തത്. ബാക്കി റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി അടുത്ത സാമ്പാത്തികവർഷം കോൺക്രീറ്റ് ചെയ്യുവാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് വാർഡ് അംഗം ആർഷാ ബെെജു കുമരകം ടുഡേയോട് പറഞ്ഞു.
