കുമരകം പഞ്ചായത്തിലെ പതിനൊന്നം വാർഡിൽ നാട്ടുകാർ ഒന്നിച്ച് റോഡ് നന്നാക്കി. മാസങ്ങളായി തകർന്ന് കിടന്ന വായനശാല- കാലുതറ – മാരാച്ചേരി റോഡിൽ വായനശാല പാലത്തിനും മാരാച്ചേരിക്കും ഇടയിലുള്ള ഭാഗമാണ് നാട്ടുകാർ ചേർന്ന് നന്നാക്കിയത്. തകർന്ന റോഡിൽ മഴമൂലം വലിയ വെള്ളക്കെട്ട് രൂപപെട്ടിരുന്നു. മാസങ്ങളായി വെള്ളക്കെട്ടിന് പരിഹാരം കാണാൻ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും നാളിതുവരെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ ഇടപെടൽ ഉണ്ടായത്. മാസങ്ങൾക്ക് മുൻപ് ഇതേ റോഡിലെ വെള്ളക്കെട്ട് ചൂണ്ടികാട്ടി കുമരകം ടുഡേ വാർത്ത ചെയ്തിരുന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ ദിനംപ്രതി ഉപയോഗിക്കുന്ന റോഡാണ് സമീപവാസികളായ നാട്ടുകാരുടെ ഒരുമയിൽ സഞ്ചാരയോഗ്യമായത്.
