Local News

“ഒരുവട്ടം കൂടി” പൂർവ്വ വിദ്യാർത്ഥി സംഗമം

കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയും സംഗമം നടന്നു. സഹകരണ – തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ പരിപാടി ഉദ്ഘാടനം ചെയ്തു. 106 വർഷം പഴക്കമുള്ള സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി ബന്ധങ്ങൾ നിരവധിയാണ്., ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികളും അധ്യാപക ശ്രേഷ്ഠരും പങ്കെടുത്ത മഹനീയ ചടങ്ങ് ഏറെ വ്യത്യസ്തതയുള്ളതായിരുന്നു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സംഘാടകസമിതി ചെയർപേഴ്സനുമായ ധന്യ സാബു അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.ഏ പ്രസിഡന്റ്‌ വി.എസ് സുഗേഷ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യാതിഥിയായിരുന്നു. ജീവിച്ചിരിക്കുന്ന പൂർവ്വ അധ്യാപക ശ്രേഷ്ഠരേ പരിപാടിയിൽ ആദരിച്ചു. കൂടാതെ സ്കൂളിന് കൈത്താങ്ങായി വിലപ്പെട്ട സംഭാവനകൾ നൽകിയവരെയും സമ്മേളനത്തിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖലാ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എൻ ജയകുമാർ, ദിവ്യ ദാമോദരൻ കുമരകം സർവ്വീസ് സഹകരണ ബാങ്ക് 2298 പ്രസിഡന്റ് ഏ.വി തോമസ് ആര്യപള്ളി, പ്രിൻസിപ്പൾമാരായ ബിയാട്രീസ് മരിയ പി.എക്സ്, പൂജ ചന്ദ്രൻ, സ്കൂൾ എച്ച്.എം സുനിത പി.എം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ റിപ്പോർട്ട് കൺവീനർ കെ.ആർ സജ്ജയൻ അവതരിപ്പിച്ചു. സ്കൂൾ ഭാവി പരിപാടികളുടെ ആലോചനയും തുടർന്നുള്ള അന്തിമ രേഖയും കെ കേശവൻ അവതരിപ്പിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന പരിപാടിയിൽ വിദേശത്ത് ജോലി ചെയ്യുന്നവർ പോലും അവധിയെടുത്ത് പങ്കെടുത്തത് ഏറെ ആവേശം കൊള്ളിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പുതിയ ഭാരവാഹികളായി വി.കെ ചന്ദ്രഹാസൻ (ചെയർമാൻ), കെ.ആർ സജ്ജയൻ (കൺവീനർ), രാജു വിശാഖംതറ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സംഘടനയുടെ ചെയർമാൻ പി.വി മോഹനൻ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *