Local News

കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക വിരമിക്കുന്നത് തികഞ്ഞ കൃതാർത്ഥതയാേടെ

കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക ഗീത റ്റിച്ചർ 33 വർഷത്തെ മികവാർന്ന സേവനത്തിനുശേഷം സർവീസിൽ നിന്നും ഇന്നു വിരമിക്കുന്നു. സ്കൂളിലെ തുടർച്ചയായ 100% വിജയത്തിനും പാഠ്യേതര പ്രവർത്തനങ്ങളിലും, മുഖ്യധാരയിൽ പ്രവർത്തിച്ച വ്യക്തിത്വം.

പ്രൈമറി സ്കൂൾ അധ്യാപികയായി 1991 ജൂണിൽ ജോലിയിൽ പ്രവേശിച്ചു.1998 ൽ ഹൈസ്കൂൾ അധ്യാപികയായി. മലയാളം, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം. ഐറ്റി മേഖലയിൽ പ്രഗൽഭ. സ്കൂളിലെ ഏതൊരു വിദ്യാർത്ഥിയെയും രക്ഷിതാവിനെയും പേരെടുത്ത് വിളിക്കാവുന്ന തരത്തിൽ ബന്ധം സൂക്ഷിക്കുന്നയാൾ. മാനേജ്മെന്റിന്റെ വിശ്വസ്ത ഇതെല്ലാം റ്റിച്ചറെ വ്യത്യസ്ഥയാക്കി. ഭർത്താവായ തിരുവാതുക്കൽ കൃഷ്ണ ഗീതം വീട്ടിൽ എസ് രാധാകൃഷ്ണൻ ഭാരത് പെട്രാേളിയത്തിൽ നിന്ന് വിരമിക്കുന്നതും ഇന്നു തന്നെ എന്ന പ്രത്യേകതയും ഉണ്ട്. മക്കൾ അരുൺ കൃഷ്ണ (റിലയിൻസ് ഇൻഡസ്ട്രീസിൽ മാനേജർ മുംബൈ) വരുൺ കൃഷ്ണ (എം.ബി.ബി.എസ് വിദ്യാർത്ഥി) മരുമകൾ അഹല്യ അരുൺ കൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *