കുമരകം : സി.പി.ഐ നേതാവായിരുന്ന സി.കെ പുരുഷോത്തമൻ്റെ 35-ാമത് അനുസ്മരണ സമ്മേളനം നടത്തി. സി.പി.ഐ കുമരകം ലോക്കൽ കമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി മോഹൻ ചേന്നംകുളം ഉത്ഘാടനം ചെയ്തു. എ.പി സലിമോൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ ബിനു ബോസ്, ജില്ലാ കമ്മറ്റി അംഗം പി.എ. അബ്ദുൾ കരീം, ലോക്കൽ സെക്രട്ടറി പി.വി പ്രസേനൻ എന്നിവർ പ്രസംഗിച്ചു.
