ഭരണ- പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരത്തില്‍ റേഷൻ വിതരണം പൂർണമായും മുടങ്ങും. സമരത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷൻ വ്യാപാരികള്‍ രാപകല്‍ പ്രതിഷേധം സംഘടിപ്പിക്കും.സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ അനിലുമായി റേഷൻ ഡീലർമാരുടെ സംഘടനാ നേതാക്കള്‍ നടത്തിയ ചർച്ചയില്‍ തീരുമാനമാകാതിരുന്നതോടെയാണ് സമരത്തിലേക്ക് നീങ്ങിയത്. രണ്ട് ദിവസത്തെ രാപകല്‍ സമരം സൂചന മാത്രമാണെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചു. റേഷൻ കടകള്‍ നടത്തുന്നവർക്ക് പ്രതിഫലം നല്‍കുന്നതിന് നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്തുക, ജീവനക്കാർക്ക് സർക്കാർ ശമ്ബളം നല്‍കുക, ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
Related Articles
വീടുകയറി ലക്ഷങ്ങളുടെ സ്വർണമോഷണം: ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ
ചങ്ങനാശ്ശേരി : വീടിനുള്ളിൽ കയറി വജ്ര ആഭരണങ്ങൾ ഉൾപ്പെടെ 7 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻവീട്ടിൽ ഷാജഹാൻ പി.എം (53) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജൂലൈ മാസം ചങ്ങനാശ്ശേരി പാറേൽപള്ളി ഭാഗത്തുള്ള ഗൃഹനാഥന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത ശേഷം അകത്തുകയറി മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും, സ്വർണ്ണകൊന്ത, വള, കമ്മൽ എന്നിവ ഉൾപ്പെടെ 7 ലക്ഷത്തോളം രൂപ വില വരുന്ന Read More…
അപകടക്കെണിയായി കണ്ണാടിച്ചാലിന് സമീപത്തെ കൂറ്റൻ പരസ്യ ബോർഡ്
ഇന്നലെ (26/06/24) സന്ധ്യയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കുമരകത്ത് ഉണ്ടായിരിക്കുന്നത് കനത്ത നാശനഷ്ടങ്ങൾ. പല വീടുകളുടേയും മേൽക്കൂര പറന്നു പോയി. ആസ്ബസ്റ്റാേഴ്സ് ഷീറ്റുകൾ പൊട്ടിപ്പോയി. ഇടവട്ടം, കൊല്ലകരി, കണ്ണാടിച്ചാൽ, രണ്ടാം കലുങ്ക് ഭാഗങ്ങളിലാണ് നഷ്ടങ്ങൾ ഏറെയും. റോഡരികിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ കാറ്റിൽ പറന്ന് അപകടങ്ങൾ സൃഷ്ടിച്ചു. രണ്ടാം കലുങ്ക് ഭാഗത്ത് പരസ്യ ബോർഡ് പറന്ന് റെജി കുമരകത്തിൻ്റെ വീടിൻ്റെ മേൽക്കൂരയിൽ പതിച്ചു. കണ്ണാടിച്ചാൽ ജംഗ്ഷന് സമീപം ചിറയരികിൽ സ്ഥാപിച്ചിരിക്കുന്ന വലിയ പരസ്യ ബോർഡുകളിൽ ഒന്ന് ചെരിഞ്ഞ് അപകടാവസ്ഥയിലായി Read More…
ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പാഴ്സൽ ലേബൽ ബോധവൽക്കരണ വീഡിയോ പ്രകാശനം ആലപ്പുഴ ജില്ല കളക്ടർ നിർവഹിച്ചു
ആലപ്പുഴ: ജില്ല ഫുഡ് സേഫ്റ്റി ഡിപ്പാർട്മെൻ്റിൻ്റെ നേതൃത്വത്തിൽ പാഴ്സൽ ഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യ വിഷബാധ ഒഴിവാക്കാൻ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ വീഡിയോയുടെ സ്വിച്ച് ഓൺ കർമ്മം ജില്ല കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. കമ്മീഷണർ ഓഫ് ഫുഡ് സേഫ്റ്റിയുടെ ഉത്തരവ് അനുസരിച്ച് കേരളത്തിലെ റെസ്റ്റോറന്റ്, ഹോട്ടൽ എന്നിവയിൽ വിൽക്കപ്പെടുന്ന എല്ലാ പാഴ്സൽ ഭക്ഷണങ്ങളിലും ഭക്ഷണം നിർമിച്ച തീയതി, സമയം, നിർമാണ ശേഷം രണ്ടു മണിക്കൂറിനുള്ളിൽ ഭക്ഷിച്ചിരിക്കണം എന്നുള്ള പാർസൽ ലേബൽ എന്നിവ ഉപഭോക്താവ് വ്യക്തമായി കാണുന്ന Read More…