കുമരകം : വിജ്ഞാന പ്രഭ വായനശാലയിൽ അംഗങ്ങളായവരുടെ മക്കളായ എസ്.എസ്.എൽ.സി, പ്ലസ് ടൂ, ബി.എഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്കാരം നൽകി അനുമോദിച്ചു. വായനശാല പ്രസിഡൻ്റ് കെ.കെ സാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ അംഗം കെ.കെ മനു, പി.സി ജേക്കബ്, ബിന്ദു ലാലു, ഒ.ജി സൂസമ്മ, എം.വി പൊന്നപ്പൻ എന്നിവർ സംസാരിച്ചു.
