കുമരകം : വെെദ്യുതി മുടങ്ങുമെന്ന് അറിയിപ്പു നൽകുന്ന വെെദ്യുതി വകുപ്പ് സമയക്രമം പാലിക്കാത്തത് വീട്ടമ്മമാരെ ദൂരിതത്തിലാക്കുന്നതായി പരാതി. രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്നറിയിപ്പു നൽകുകയും രാവിലെ എട്ടിനും എട്ടരക്കും വെെദ്യുതി മുടക്കുന്നതിനുമെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. തങ്ങൾ പലപ്പാേഴും രാവിലെ ജോലിക്ക് പാേകുന്നത് വീട്ടുജാേലികൾ പതിവഴിയിൽ ഉപേക്ഷിച്ചാണെന്നും, വെെകുന്നേരം തിരിച്ചെത്തിയാൽ എല്ലാ ജാേലികളും ആദ്യം മുതൽ തുടങ്ങേണ്ടി വരുന്നതായും, ഇതുമൂലം കുടുംബിനികളുടെ എല്ലാ കണക്കുകൂട്ടലും പിഴക്കുന്നതായുമാണ് പലരും പരാതി അറിയിച്ചത്. മിക്സി, മാേട്ടാേർ, വാഷിംഗ് മിഷ്യൻ തുടങ്ങിയവ ഇടയ്ക്കു വെച്ച് നിന്നു പോകുന്നതിന് കാരണം അറിയിപ്പിന് മുമ്പുതന്നെ ലെെൻ ഓഫാക്കുന്നതാണെന്നാണ് ആരോപണം. നേരത്തെ ലെെൻ ഓഫാക്കുന്നത് തങ്ങളല്ല കരാർ തൊഴിലാളികളാണെന്ന വിചിത്ര ന്യായികരണമാണ് ലഭിക്കുന്നെതെന്ന് ഉപഭോക്താക്കൾ പറയുന്നു.
