കുമരകം എട്ടാം വാർഡിൽ പൊങ്ങലക്കരിയിലെ സാംസ്കാരിക കേന്ദ്രം പെയിന്റടിച്ചു, വൃത്തിയാക്കി. കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ പ്രാരംഭമായിയാണ് എൻഎസ്എസിന്റെ ദത്ത് ഗ്രാമമായ പൊങ്ങലക്കരി പ്രദേശത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മുൻ വർഷങ്ങളിലും നാഷണൽ സർവീസ് സ്കീമിന്റെ പ്രവർത്തനത്തിന്റെ പ്രധാന മേഖലയായിരുന്നു ഈ പ്രദേശം. കുട്ടികളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹാൾ വൃത്തിയാക്കി പെയിന്റടിച്ച് മനോഹരമക്കുന്നതിൻ്റെ പ്രവർത്തനങ്ങൾ കുട്ടികൾ തികഞ്ഞ ആത്മാർത്ഥതയോടെയും സന്തോഷത്തോടെയുമാണ് നിർവഹിച്ചത്. നാഷണൽ സർവീസ് സ്കീം വാളണ്ടിയേഴ്സ് സ്കൂൾ പരിസരങ്ങളും വൃത്തിയാക്കി. മഴക്കാല പൂർവ ശുചീകരണങ്ങളും നടത്തി
