കോട്ടയം : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കായി അനുവദിച്ച പോലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. തൃക്കൊടിത്താനം, മണിമല, കിടങ്ങൂർ,ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലേക്ക് നാല് മഹീന്ദ്ര ബൊലേറോ ജീപ്പുകളും മുണ്ടക്കയം ചങ്ങനാശ്ശേരി ട്രാഫിക് എന്നിവിടങ്ങളിലേക്കായി രണ്ട് മോട്ടോർ സൈക്കിളുകളുമാണ് അനുവദിച്ചത്. ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ അഡീഷണൽ എസ്.പി സതീഷ് കുമാർ എം.ആർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടിപ്സൺ തോമസ്, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി തോമസ് എ.ജെ, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സാജു വർഗീസ്, ഡി.സി.ആർ.ബി ഡിവൈഎസ്പി ജ്യോതികുമാർ.പി, എസ്.എച്ച്. ഓ മാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.