വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ജില്ലയിലെ 17 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്കാരമാണ് പോലീസ് മെഡൽ. അന്‍സല്‍ എ.എസ് (എസ്.എച്ച്.ഓ ഏറ്റുമാനൂര്‍), റിച്ചാര്‍ഡ് വര്‍ഗീസ്(എസ്.എച്ച്.ഓ പാമ്പാടി) മുഹമ്മദ് ഭൂട്ടോ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), സാബു വി.റ്റി ( എസ്.ഐ സ്പെഷ്യൽ ബ്രാഞ്ച്), ജോർജ് വി.ജോൺ ( എസ്.ഐ വാകത്താനം ), പ്രദീപ് വി.എൻ ( എ.എസ്.ഐ മണിമല ), ടിജുമോൻ എൻ.തോമസ് ( എ.എസ്.ഐ ഡി.സി.ആർ.ബി കോട്ടയം ), ശ്രീകുമാർ വി.എസ് ( എ.എസ്.ഐ വൈക്കം ഡിവൈഎസ്പി ഓഫീസ്), പ്രദീപ് എൻ.ആർ ( എ.എസ്.ഐ നർക്കോട്ടിക് സെൽ കോട്ടയം ), രാജേഷ് കുമാർ എ.കെ ( എ.എസ്.ഐ നർക്കോട്ടിക് സെൽ കോട്ടയം ), ബിനോജ് പി.സി (എസ്.സി.പി.ഓ പാലാ പി.എസ് ), ബൈജു കെ.ആർ (നർക്കോട്ടിക് സെൽ കോട്ടയം), വിഷ്ണു വിജയദാസ് (നർക്കോട്ടിക് സെൽ കോട്ടയം) രാഗേഷ്.ആർ (നർക്കോട്ടിക് സെൽ കോട്ടയം), അനീഷ് വി.കെ ( സി.പി.ഓ ഏറ്റുമാനൂർ പി.എസ് ), അമ്പിളി വി.ബി ( വനിതാ സെൽ കോട്ടയം ), അനീഷ് എം.പി ( ഡ്രൈവർ എസ്.സി.പി.ഓ നർക്കോട്ടിക് സെൽ കോട്ടയം ) എന്നിവരാണ് മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായത്. മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അഭിനന്ദിച്ചു.
Related Articles
പോലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
കോട്ടയം : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കായി അനുവദിച്ച പോലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. തൃക്കൊടിത്താനം, മണിമല, കിടങ്ങൂർ,ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലേക്ക് നാല് മഹീന്ദ്ര ബൊലേറോ ജീപ്പുകളും മുണ്ടക്കയം ചങ്ങനാശ്ശേരി ട്രാഫിക് എന്നിവിടങ്ങളിലേക്കായി രണ്ട് മോട്ടോർ സൈക്കിളുകളുമാണ് അനുവദിച്ചത്. ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ അഡീഷണൽ എസ്.പി സതീഷ് കുമാർ എം.ആർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടിപ്സൺ തോമസ്, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി തോമസ് എ.ജെ, Read More…
പോലീസ് എയ്ഡ് പോസ്റ്റ് തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ.
കോട്ടയം : നാഗമ്പടം ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നേര്യമംഗലം ചാത്തമറ്റം വള്ളക്കടവ് ഭാഗത്ത് കൊന്നക്കൽ വീട്ടിൽ റോബിൻസൺ ജോസഫ് (32) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 31 ആം തീയതി രാത്രിയോടുകൂടി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ വാതിലും, ജനലുകളും അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇവർ ഇവിടെനിന്ന് കടന്നുകളയുകയും ചെയ്തു. കോട്ടയം Read More…
അതിശക്തമായ മഴ; കോട്ടയത്ത് ഇന്ന് ഓറഞ്ച് അലെർട്ട്
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാനൽവെള്ളിയാഴ്ച (ഓഗസ്റ്റ് 30) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച(ഓഗസ്റ്റ് 31) ജില്ലയിൽ മഞ്ഞ അലെർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 Read More…