കഞ്ചാവ് കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് കരുതൽ തടങ്കലിൽ അടച്ചു. കൈപ്പുഴ മച്ചത്തിൽ വീട്ടിൽ മൊസാർട്ട് (24) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ അടച്ചത്.തലയോലപ്പറമ്പിൽ ജില്ലാ പോലീസ് നടത്തിയ വന്‍ കഞ്ചാവ് വേട്ടയില്‍ പിടികൂടിയ 92 കിലോയോളം കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിന് സഹായം ചെയ്ത കേസിൽ പോലീസ് ഇയാളെ പിടികൂടിയിരുന്നു. കൂടാതെ ഇയാൾക്ക് ഏറ്റുമാനൂർ എക്സൈസ്, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ എൻഡിപിഎസ് കേസുകൾ നിലവിലുണ്ട്. ഇത്തരത്തിൽ നിരന്തരം കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act,1988 പ്രകാരം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റ് ഇയാളെ കരുതൽ തടങ്കലിൽ അടക്കുന്നതിന് അനുമതി നൽകിയത്. കോട്ടയം ജില്ലയിൽ മൂന്നാമതയാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ചാവ് കേസിൽ ഉൾപ്പെട്ട പ്രതിക്കെതിരെ ഇത്തരത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുന്നത്. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ വിപിൻ ചന്ദ്രൻ, എസ്.ഐ സുധീരൻ, സിപി ഓമാരായ ഷിജു മോഹൻ മനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലിൽ അടച്ചു.
Related Articles
എട്ടുനോമ്പ് പെരുന്നാൾ ക്രമീകരണങ്ങൾ വിലയിരുത്തി
ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ ക്രമീകരണങ്ങളുടെ അവസാന ഘട്ടം വിലയിരുത്തലിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി സ് നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം ഇന്ന് മണർകാട് പള്ളിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പെരുന്നാളിനോടനുബന്ധിച്ച് പള്ളി ഭരണസമിതിയുടെ നേതൃത്വത്തിൽ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളിൽ ബഹുമാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ സംതൃപ്തി രേഖപ്പെടുത്തി. താൽക്കാലിക പോലീസ് കണ്ട്രോൾ റൂം, പോലീസ് ടവറുകൾ, CCTV സിസ്റ്റം, ഗതാഗത നിയന്ത്രണം, മുതലായ ക്രമീകരണങ്ങളെ കുറിച്ച് പള്ളി ഭാരവാഹികൾ പോലീസ് അധികാരികളുമായി Read More…
കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി കുരുന്നുകൾ
തങ്ങളുടെ കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) കൈമാറാൻ ജില്ലാ കളക്ടറെ കാണാനെത്തി കുരുന്നുകൾ. കോട്ടയം ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്കൂൾ വിദ്യാർഥികളും സഹോദരങ്ങളുമായ ഇക്ഷിത്ത് വിഷ്ണുവും ഇഷാൻ വിഷ്ണുവും കുമരകം എസ്.കെ.എം. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ശ്രീലക്ഷ്മി ജ്യോതിലാലുമാണ് കോട്ടയം കളക്ട്രേറ്റിലെത്തി കളക്ടർ ജോൺ വി. സാമുവലിനു കുടുക്ക സമ്പാദ്യം കൈമാറിയത്. അമ്മ സുരഭിക്കൊപ്പമാണ് കോട്ടയം പരുത്തുംപാറ സ്വദേശികളായ സഹോദരങ്ങൾരണ്ടാം ക്ലാസ് വിദ്യാർഥി ഇഷിത്തും ഇളയസഹോദരൻ യു.കെ.ജി. വിദ്യാർഥി ഇഷാനും കളക്ട്രേറ്റിൽ എത്തിയത്. ആകെ Read More…
വ്യത്യസ്തമായ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ആവേശമായി ; സംഭവം കുമരകത്ത്
കുമരകം : വിദ്യാർത്ഥികളിൽ ആവേശ നിമിഷങ്ങൾ സമ്മാനിച്ച് പാെതു തിരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ നടത്തിയ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വേറിട്ട അനുഭവമായി. രാജ്യത്തെ പാെതുതിരഞ്ഞെടുപ്പ് പ്രക്രിയയുടെ നേർചിത്രമായി കുമരകം സെന്റ് ജോൺസ് യൂ.പി സ്കൂളിലെ പാർലമെൻറ് തിരഞ്ഞെടുപ്പ് മാറി. മലപ്പുറം കൈറ്റ് ട്രെയിനർ ഷാജി വികസിപ്പിച്ചെടുത്ത സ്കൂൾ പാർലമെൻറ് ആപ്പിലൂടെയാണ് ഡിജിറ്റൽ രീതിയിൽ സ്കൂൾ തിരഞ്ഞെടുപ്പ് നടത്തിയത്. ലാപ്ടോപ്പും മൊബൈൽ ഫോണും ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിന് വേണ്ട ക്രമീകരണങ്ങൾ Read More…