കോട്ടയം ജില്ലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജില്ലയുടെ പിറന്നാൾ ദിനത്തിൽ കോട്ടയം കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, കളക്ട്രേറ്റിലെ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ജൂലൈ ഒന്നുമുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
