കോട്ടയം : സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ നടത്തി കോട്ടയം മെഡിക്കൽ കോളേജ്. 5 വയസ്സുള്ള കുഞ്ഞിനാണു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിൻ്റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയത്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ, ശസ്ത്രക്രിയ നടുക്കുക. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്ജിക്കല് ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര്.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ ആരംഭിക്കുന്നത്.
Related Articles
സ്റ്റുഡന്റസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം ഇന്ന്
കോട്ടയം : 2024-25 വർഷത്തെ സ്റ്റുഡന്റസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ചൊവ്വ (ജൂൺ 11 ) വൈകിട്ട് മൂന്നുമണിക്ക് കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ചേരും. എല്ലാ സ്റ്റുഡന്റസ് അസോസിയേഷനിൽനിന്നും ഓരോ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്നു കോട്ടയം ആർ.ടി.ഒ. അറിയിച്ചു.
അച്ചിനകം പള്ളിയിൽ ഊട്ടുതിരുനാൾ നാളെ
തെക്കിൻ്റെ പാദുവ എന്നറിയപ്പെടുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രമായ വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ ഊട്ടുതിരുനാൾ നാളെ ആചരിക്കും. കോട്ടയം ജില്ലയിലും സമീപപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് തീർത്ഥാടകർ ഊട്ടു നേർച്ചയിൽ പങ്കെടുക്കും. രാവിലെ 6-ന് ദിവ്യബലിയെ തുടർന്ന് നേർച്ച പായസം വെഞ്ചരിക്കും. 10-ന് ജപമാലയ്ക്കു ശേഷം നേർച്ചസദ്യ ആശീർവാദം. ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. അരുൺ കൊച്ചേക്കാടൻ സി.എം.ഐ. മുഖ്യകാർമികനാകും. ഡീക്കൻ സിറിൾ കുന്നേക്കാടൻ വചനസന്ദേശം നൽകും. വൈകിട്ട് 5.30 നുള്ള ദിവ്യബലിയോടെ തിരുനാളിന് Read More…
തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മോഷണം ; പ്രതിയെ പിടികൂടി കുമരകം പോലീസ്
കോട്ടയം : തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മോഷണം നടത്തിയയാൾ പിടിയിൽ. ആലപ്പുഴ സ്വദേശിയായ ആശാകുമാറാണ് പിടിയിലായത്. കുമരകം പൊലീസ് ആണ് ഇയാളെ പിടികൂടിയത്.ജൂൺ അഞ്ചിന് രാത്രിയിലാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷ്ടാവ് പണം അപഹരിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങളും വിരലടയാളവും തിരിച്ചറിഞ്ഞാണ് പൊലീസ് സംഘം പ്രതിയിലേയ്ക്ക് എത്തിയതും പിടികൂടിയതും. ഇന്നലെ പ്രതിയെ തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പും നടത്തി.