കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ – സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി നടൻ മോഹൻലാലിന്റെ 64-ാം നിറവിലേക്കായി “ലാലിമ്പം (മോഹൻലാൽ 64 വസന്തങ്ങൾ)” എന്ന പേരിൽ പാട്ടുകൂട്ടം ജൂൺ 23 ഞായറാഴ്ച 2.30ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കുന്നു. ലാലിമ്പം ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ ജൂവൽ മേരി റെജി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി വിശിഷ്ടാതിഥിയായി പങ്കെടുക്കും. താള വാദ്യ കലാകാരന്മാരായ ഗണേശ് ഗോപാൽ, അനീഷ് കെ വാസുദേവൻ, സെബാസ്റ്റ്യൻ എന്നിവരെ പാട്ട് കൂട്ടത്തിൽ ആദരിക്കും. കലാഭവൻ സംഗീത കൂട്ടായ്മയുടെ പാട്ടു കൂട്ടത്തിൽ മോഹൻലാൽ അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയിരിക്കുകയാണ് പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ്.ഡി പ്രേംജിയും അറിയിച്ചു
Related Articles
ആറ്റാമംഗലം പള്ളി സഹ വൈദീകന് യാത്രയയപ്പ് നല്കി
കുമരകം : സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയുടെ സഹവൈദികനായിരുന്ന റവ. ഫാ. തോമസ് ജയിംസ് കണ്ടമുണ്ടാരില് അച്ചന് ഇടവക സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി. കഴിഞ്ഞ രണ്ട് വർഷക്കാലം പള്ളിയിൽ ശ്രേഷ്ഠമായ നിലയിൽ ശുശ്രുഷ ചെയ്ത ശേഷമാണ് അച്ചൻ സ്ഥലം മാറാ പോകുന്നത്. വികാരി റവ. ഫാ. വിജി കുരുവിള എടാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില് പള്ളി സെക്രട്ടറി അലന് കുര്യാക്കോസ് മാത്യു തൈത്തറ സ്വാഗതം ആശംസിച്ചു. തുടര്ന്ന് ഷെവ. ഷാജി ഫിലിപ്പ് കോണത്താറ്റ്, ശുശ്രൂഷക Read More…
കുമരകത്ത് ചുഴലികാറ്റ് ; നിയന്ത്രണം നഷ്ടപെട്ട ഓട്ടോ പാടത്തേക്ക് മറിഞ്ഞു
കുമരകം: കുമരകം രണ്ടാം കലുങ്കിന് സമീപം ഉണ്ടായ ചുഴലി കാറ്റിൽ നിയന്ത്രണം നഷ്ടപെട്ട ഓട്ടോ സമീപത്തെ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഇന്നലെ (26/06/24 ബുധൻ) വൈകുന്നേരം 6.30 ഓടെയായിരുന്നു ചുഴലികാറ്റ്. ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ടു ഇരുചക്ര വാഹനങ്ങളും റോഡിലേക്ക് മറിഞ്ഞുവീണു.
ശ്രീനാരായണ ജയന്തി കുമരകം മത്സര വളളംകളി ബുള്ളറ്റിൻ പ്രകാശനം നടത്തി
കുമരകം : മാനവനന്മയ്ക്ക് നവോത്ഥാനം കുറിച്ച വിശ്വഗുരു ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം ഗ്രാമം സന്ദർശിച്ച് ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ബാലമുരുകൻ്റെ വിഗ്രഹപ്രതിഷ്ഠ നടത്തിയതിന്റെ സ്മരണ പുതുക്കുന്നതിനായി എല്ലാവർഷവും ചിങ്ങമാസത്തിലെ ചതയം നാളിൽ നടത്തി വരുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി 121 -ാമത് വർഷവും 2024 ആഗസ്റ്റ് 20 ചൊവ്വാഴ്ച ആഘോഷപൂർവ്വം സംഘടിപ്പിക്കുന്നു. ജലമേളയുടെ പ്രചരണാർത്ഥം ഇറക്കുന്ന ബുള്ളറ്റിൻ ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എ.കെ ജയപ്രകാശ്, ക്ലബ് മുൻ സെക്രട്ടറി പി.എസ് രഘുവിന് നൽകി പ്രകാശനം Read More…