Blog

വെെക്കം മുഹമ്മദ് ബഷീറിന്റെ 30-ാം ചരമവാർഷികം ഇന്ന് ; മൂത്താപ്പയുടെ ഓർമ്മകൾ പങ്കുവെച്ച് പാത്തുക്കുട്ടി ചെങ്ങളത്തിലുണ്ട്

മലയാള നാേവലിൻ്റെ സുൽത്താൻ്റെ അതി പ്രസിദ്ധമായരചനയായ പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളിൽ ഇനി അഞ്ചു ആളുകൾ മാത്രമേ ജീവിച്ചിരിക്കുന്നുള്ളു. ബഷീറിൻ്റെ അനുജൻ അബ്ദുൾ ഖാദറിന്റെ മക്കളായ ഫാത്തിമ (പാത്തുക്കുട്ടി), ആരിഫ, സുബൈദ, മറ്റൊരു സഹോദരി ആനുമേയുടെ മകൻ സെയ്‌ദു മുഹമ്മദ്, ആടിന്റെ ഉടമ പാത്തുമ്മയുടെ മകൾ ഖദീജ എന്നിവരാണവർതലയോലപ്പറമ്പിലെ വീട്ടിൽ ബഷീർ പാത്തുമ്മയുടെ ആട് എഴുതുമ്പോൾ ഫാത്തിമയ്ക്ക് പ്രായം ആറ്. ആരിഫയ്ക്ക് നാല്, സുബൈദയ്ക്ക് രണ്ട്.”ഞങ്ങളുടെ ചെറുപ്പകാലത്ത് മൂത്താപ്പ (ബഷീർ) എന്തൊക്കെയോ കുത്തിക്കുറിക്കുന്നതു കണ്ടിട്ടുണ്ടെങ്കിലും അതൊക്കെ ഇത്രയേറെ പ്രശസ്തി യാർജ്ജിക്കുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. . എല്ലാവരോടും സ്നേഹവും കരു തലുമുള്ള പാവം ഒരാൾ പാത്തുക്കുട്ടിക്ക് 52 വയസുള്ളപ്പോൾ 1994ൽ ബേപ്പുരിലെ വീട്ടിൽ വെച്ചായിരുന്നുമൂത്താപ്പയുടെ മരണം. അൻപതാം വയസിലായിരുന്നു ബഷീൻ്റെ വിവാഹം. ഭാര്യ ഫാബിയും മക്കളായ അനീസും ഷാനിയും തലയോലപ്പറമ്പിലെ തറവാട്ടിൽ ഇടയ്ക്കിടെ എത്തുമായിരുന്നു ഞങ്ങൾ ബേപൂരിലെ വീട്ടിലേക്കും ഇടയ്ക്കിടെ പോയി രുന്നു.മടക്കയാത്രയിൽ ധാരാളം ഭക്ഷണപൊതികൾ തന്നാണ് അദ്ദേഹം മടക്കി അയച്ചിരുന്നത്. തീവണ്ടിയിൽ ആയിരുന്നു മടക്കയാത്ര. ബേപ്പൂരിലെ വൈലാലിൽ വീടിൻ്റെ മാങ്കോസ്റ്റിൻ ചുവട്ടിൽ ചാരുകസേ രയിലിരുന്നാണ് മൂത്താപ്പയുടെ എഴുത്തും വർത്തമാനവും. ഗ്രാമഫോണിൽ പാട്ടുകൾ കേൾക്കുന്നതും, കട്ടൻ ചായയും ബീഡിയുമാെക്കെ മത്താപ്പക്ക് ശീലമായിരുന്നു. കെെലി മുണ്ടായിരുന്നു സാധാരണ വേഷം. ബാല്യ കാലസഖിയും മപ്രമലേഖനവും പാത്തുമ്മയുടെ ആടും വിശ്വവിഖ്യാതമായ മൂക്കും ഉൾപ്പെടെ ഏറെ കൃതികളും താൻ വായിച്ചിട്ടുണ്ട്. ഇതിൽ പൂവൻപഴമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.ഫാത്തിമയുടെ മനസിൽ തല യോലപ്പറമ്പിലെ ഓർമകൾ മായാതെയുണ്ട്. ആ വീട്ടിലെ താമസത്തെപ്പറ്റി പാത്തുമ്മയുടെ ആടിൽ ബഷീർ ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്.”ഓലമേഞ്ഞ ചെറിയ രണ്ടുമു റികളും ഒരടുക്കളയും രണ്ടു വരാന്തകളുമുള്ള ചെറിയ വീട്ടിൽ അന്ന് അംഗങ്ങളായുണ്ടായിരുന്നത് 18 പേർ. അതിൽ ആരെല്ലാമാണെന്നോ താമസക്കാർ- എൻ്റെ ഉമ്മ എൻ്റെ നേരേ ഇളയവനായ അബ്ദൾ ഖാദർ, അവന്റെ് കെട്ടിയോളായ കുഞ്ഞാനുമ്മ, അവരുടെ ഓമനസ ന്താനങ്ങളായ പാത്തുക്കുട്ടി, ആരിഫ, സുബൈദ, അബ്ദുൾ ഖാദറിന്റെ ഇളയവനായ മുഹമ്മദ് ഹനഫാ, അവന്റെ കെട്ടിയോളായ ഐ ശോമ്മ, അവരുടെ ഓമന സന്താനങ്ങളായ ഹബീബ് മുഹമ്മദ് ലൈലാ, മുഹമ്മദ് റഷീദ്, ഹനഫായുടെ ഇളയതായ ആനുമ്മാ അവളുടെ കെട്ടിയോനായ സ ലൈമാൻ, അവരുടെ ഓമനസന്ത നമായ സൈദുമുഹമ്മദ്, പിന്നെ എല്ലാറ്റിനും ഇളയ അനുജൻ അവൈക്കം മുഹമ്മദ് ബഷീറിൻ്റെ നോവലിലെ കഥാപാത്രവും ബഷീറിൻ്റെ സഹോദരൻ അബ്ദുൾഅബുബക്കർ എന്ന അബു, അങ്ങനെയുള്ള കൂട്ടുകുടുംബത്തിലെ ജീവിതം എത്ര സന്തോഷ പ്രദമായിരുന്നു, മറക്കാനാവില്ല.ബഷീർ അനുസ്‌മരണങ്ങൾ എവിടെ ടന്നാലും മൂത്താപ്പയുടെ അരുമ കഥാപാത്രങ്ങളായ ഞങ്ങളെയും വിളിക്കാറുണ്ട്. ഇന്ന് തലയോലപ്പറമ്പിലെ അനുസ്മരണത്തിലും ഓർമകൾ പങ്കുവയ്ക്കാൻ ക്ഷണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *