ന്യൂഡൽഹി: സാങ്കേതിക കാരണങ്ങളാൽ കുറച്ച് ദിവസങ്ങളായി ലഭ്യമല്ലാതിരുന്ന പാസ്പോർട്ട് സേവ പോർട്ടൽ പറഞ്ഞ സമയത്തിന് മുമ്പേ പ്രവർത്തന സജ്ജമായി. പാസ്പോർട്ട് സേവ പോർട്ടലും ജിപിഎസ്പിയും സെപ്റ്റംബർ ഒന്നിന് വൈകുന്നേരം ഏഴ് മണി മുതൽ പ്രവർത്തന സജ്ജമാണെന്നും പൊതുജനങ്ങൾക്കും പൊലീസ് ഉൾപ്പെടെയുള്ള അധികൃതർക്കും ഇപ്പോൾ സംവിധാനം ലഭ്യമാണെന്നും ഔദ്യോഗിക പാസ്പോർട്ട് സേവ വെബ്സൈറ്റിൽ വ്യക്തമാക്കി.
നേരത്തെ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ രണ്ട് രാവിലെ ആറ് മണി വരെ പോർട്ടൽ ലഭ്യമല്ല എന്നായിരുന്നു അറിയിച്ചിരുന്നത്. പോർട്ടൽ തകരാറായത് ഓഗസ്റ്റ് 30ന് ഷെഡ്യൂൾ ചെയ്‌തിരുന്ന അപ്പോയിൻ്റ്മെന്റുകളെ ബാധിച്ചു. എന്നിരുന്നാലും, ഈ അപ്പോയിൻ്റ്മെൻ്റുകൾ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും അപേക്ഷകരെ വിവരങ്ങൾ അറിയിക്കുമെന്നും പാസ്പോർട്ട് സേവ വെബ്സൈറ്റ് ഉറപ്പ് നൽകുന്നു.