കുമരകം : പറമ്പിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ 6-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് (ജൂൺ 29) നടക്കും. മുൻവർഷത്തെപ്പോലെ എല്ലാ ഭക്തനജനങ്ങൾക്കും നിറപറ വയ്ക്കുന്നതിനും, എണ്ണ, അരി, എന്നിവ ക്ഷേത്രനടയിൽ സമർപ്പിക്കുന്നതിനും, ക്ഷേത്രം ദേവസ്വം വേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. വിശേഷാൽ പൂജാ ദിവസങ്ങളിൽ നടത്തുന്ന വഴിപാടുകൾക്ക് പുറമേ വാർഷിക ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക വഴിപാടുകളും ഇന്ന് നടത്തപ്പെടുന്നതാണ്. എല്ലാ ഭക്തജനങ്ങൾക്കും ഇതിനുള്ള ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ഭക്തജനങ്ങളും ഈ പുണ്യ പ്രതിഷ്ഠാദിനം വൻവിജയമാക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
വഴിപാടുകൾക്കും മറ്റു വിവരങ്ങൾക്കുമായി ബന്ധപെടുക
9447517942, 9446020095, 9447525595