കുമരകത്ത് കോഴി, താറാവ്, കാട തുടങ്ങിയവയുടെ ഉപയോഗവും വിപണനവും നിരോധിച്ചു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് വാർഡ് 9 ൽ ജയശ്രീ ശശികുമാർ കമല നിവാസ് എന്ന കർഷകയുടെ കോഴികളിൽ പക്ഷിപ്പനി (H5N1) സ്ഥിതീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത ഉണ്ടെന്നും മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ രോഗം പടർന്നു പിടിക്കാതിരിക്കുന്നതിനുമായി പ്രഭവകേന്ദ്രത്തിന്റെ 10 കി.മീ ചുറ്റളവിലുള്ള തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും, വിപണനവും, കടത്തലും നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിട്ടു. പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി.മീ ചുറ്റളവിൽ വരുന്ന 1) കൈനകരി, 2) ആര്യാട്, 3) മാരാരിക്കുളം തെക്ക്, 4) ചേർത്തല തെക്ക്, 5) കഞ്ഞിക്കുഴി, 6) മുഹമ്മ, 7) തണ്ണീർമുക്കം, 8) ചേർത്തല മുൻസിപ്പാലിറ്റി, 9)കുമരകം, 10)അയ്മനം, 11) അർപ്പൂക്കര, 12)വെച്ചൂർ, (കോട്ടയം), 13)മണ്ണഞ്ചേരി, 14) മാരാരിക്കുളം വടക്ക്, 15) ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ പുന്നമട, കരളകം, കൊറ്റംകുളങ്ങര, കറുകയിൽ, പൂന്തോപ്പ്, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാർഡുകൾ ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങൾക്ക് ഈ ഉത്തരവ് ബാധകമാണ്.
Related Articles
കുമരകം വീണ്ടും ലോകമാതൃകയായ വിനോദസഞ്ചാര കേന്ദ്രം
പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രം എന്ന ഖ്യാതിക്കൊപ്പം ലോകമാതൃകയായ വിനോദകേന്ദ്രം എന്ന നിലയിലേക്കുകൂടി കുമരകം ഇന്ന് മാറിയിരിക്കുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങളിലൂടെ ലോക ഉത്തരവാദിത്ത ടൂറിസത്തിൻ്റെ മാതൃകയായി കുമരകം പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതോടെ കേരളത്തിലെത്താൻ പദ്ധതിയിടുന്ന ഓരോ സഞ്ചാരിയുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിൽ കുമരകവും ഇടം നേടി.ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ടൂറിസം വ്യവസായികളും തദ്ദേശീയരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒന്നുചേർന്ന് വികേന്ദ്രീകൃതവും ജനകീയവും പരിസ്ഥിതി സൗഹാർദ്ദപരവുമായ വിനോദ സഞ്ചാരം യാഥാർത്ഥ്യമാക്കി കുമരകം. Read More…
വേമ്പനാട്ടുകായലിലും ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലുമുള്ള പോളശല്യത്തിന് ശാശ്വതപരിഹാരത്തിന് നടപടിയുമായി ജില്ലാ പഞ്ചായത്ത്
കോട്ടയം : വേമ്പനാട് കായലിലും, ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലുമുള്ള പോളശല്യത്തിന് ശാശ്വതപരിഹാരത്തിന് നടപടിയുമായി ജില്ലാ പഞ്ചായത്ത്. പ്രശ്ന പരിഹാരത്തിനു സാങ്കേതികസമിതി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സമിതി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. തുലാവർഷ സമയത്തോടു കൂടി വേമ്പനാട്ടുകായലിലെയും ഉൾനാടൻ ജലാശയങ്ങളിലെയും പോളശല്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവാണ് സാങ്കേതിക സമിതി അധ്യക്ഷ. വൈക്കം ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്താണ് സമിതി കൺവീനർ. Read More…
പഠനോപകരണങ്ങൾ വിതരണം ചെയ്തു
ചെങ്ങളം 267 – നമ്പർ എസ്.എൻ.ഡി.പി ശാഖ ഗുരു ക്ഷേത്രത്തിലെ ഗുരുകുലം കുടുംബയോഗത്തിലെ കുട്ടികൾക്ക് ബുക്ക് വിതരണം നടത്തി. കുടുംബ സംഗമത്തിൽ നടത്തിയ കൂടിയ ബുക്ക് വിതരണ യോഗത്തിൽ എസ്.എൻ.ഡി.പി യൂണിയൻ കമ്മിറ്റിയംഗം സമീർ, ശാഖാ കമ്മിറ്റി അംഗവും ഗുരുകുലം കുടുംബ യോഗത്തിന്റെ കൺവീനറുമായ റെജിമോൻ മുണ്ടകത്തിൽ, ഷാനോ ചെല്ലിത്തറ, ലാലിമോൻ ഗുരുനിവാസ് തുടങ്ങിയവർ പങ്കെടുത്തു. രഞ്ജിത് മണ്ണാന്തറ യോഗത്തിന് അധ്യക്ഷത വഹിച്ചു.