Blog

പച്ചത്തുരുത്ത് പദ്ധതി ജില്ലാ തല ഉദ്ഘാടനം നാളെ കുമരകത്ത്

കോട്ടയം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (വ്യാഴാഴ്ച) കുമരകത്ത് നടക്കും. രാവിലെ 10 ന് കുമരകം നോർത്ത് ഗവ. എൽ.പി. സ്‌കൂളിൽ നടക്കുന്ന പരിപാടി സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി- ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ എസ്. ഐസക് വിഷയാവതരണം നടത്തും. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഘല ജോസഫ്, കവിത ലാലു കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ഗ്രാമപഞ്ചായത്തംഗങ്ങളായ ആർഷ ബൈജു, പി.ഐ. ഏബ്രഹാം, ശ്രീജ സുരേഷ്, മായ് സുരേഷ്, കോട്ടയം എ.ഡി.എഫ്, കെ.ബി. സുഭാഷ്, ദാരിദ്ര്യലഘൂകരണവിഭാം പ്രോജക്ട് ഡയറക്ടർ ബെവിൻ ജേൺ വർഗീസ് എന്നിവർ പങ്കെടുക്കും. പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ഒരു ഗ്രാമപഞ്ചായത്ത്-നഗരസഭയിൽ ഒന്നു വീതം എന്ന തോതിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്തിനായി തൈകൾ നടും.

Leave a Reply

Your email address will not be published. Required fields are marked *